New Delhi: രാജ്യത്ത് ശനിയാഴ്ചയാണ് കോവിഡ് വാക്സിനേഷന് തുടക്കമായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് (PM Modi) ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ദൗത്യം ഉദ്ഘാടനം ചെയ്തത്. രണ്ട് വാക്സിനുകൾക്കാണ് (Covid Vaccine) ഇന്ത്യ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയത്. സീറം ഇൻസ്റ്റിറ്റ്യുട്ടിന്‍റെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് ഇന്ത്യയിൽ വിതരണം ചെയ്യുക. കോവിഡ് വാക്സിനേഷന്‍ (Covid Vaccination) ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്സിനേഷന്‍ നല്‍കുന്നത്.
അതേസമയം, ഡല്‍ഹിയില്‍ ശനിയാഴ്ച വാക്സിന്‍ സ്വീകരിച്ചവരില്‍ ചിലര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. 51 പേര്‍ക്കാണ് ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഒരാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി (Health Minister) സത്യേന്ദര്‍ ജെയിന്‍ (Satyender Jain) ആണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിന്‍ കുത്തിവച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട എയിംസിലെ (AIIMS) സുരക്ഷാ ജീവനക്കാരനായ 22കാരനെയാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയോടെയാണ് യുവാവിനെ ICUവില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരാളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നുള്ളൂ. മറ്റുള്ള കേസുകളില്‍ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിട്ടില്ല. അല്‍പ നേരത്തെ നിരീക്ഷണം മാത്രമേ ആവശ്യമായുള്ളുവെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.
Also read: COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു
ഡല്‍ഹിയില്‍ 81 കേന്ദ്രങ്ങളിലായി 4,000ത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യദിനം വാക്‌സിന്‍ നല്‍കിയത്.
പശ്ചിമ ബംഗാളില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം 35കാരിയായ നഴ്സ് ബോധരഹിതയായതായി റിപ്പോട്ട് വന്നിരുന്നു. അവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു കൊല്‍ക്കത്തയിലെ ഡോ. ബി.സി റോയ് ആശുപത്രിയിലാണ് സംഭവം. നഴ്സിന് പുറമെ 13 പേര്‍ക്കുകൂടി വാക്സിന്‍ സ്വീകരിച്ച് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.