Dr Manmohan Singh: ഡോ. മൻമോഹൻ സിങ് ഇനി ഓർമ, യമുനാതീരത്ത് അന്ത്യവിശ്രമം; വിട നൽകി രാജ്യം

Dr Manmohan Singh Funeral: 'മൻമോഹൻ അമർ രഹേ' എന്ന മുദ്രാവാക്യം മുഴക്കിയാണ് കോൺ​ഗ്രസ് പ്രവർത്തകർ മുൻ പ്രധാനമന്ത്രിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2024, 03:47 PM IST
  • കേന്ദ്ര നേതാക്കൾ, എംപിമാർ തുടങ്ങിയവരും മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിച്ചു
  • രാവിലെ എഐസിസി ആസ്ഥാനത്ത് പൊതു ദർശനം നടത്തിയിരുന്നു
Dr Manmohan Singh: ഡോ. മൻമോഹൻ സിങ് ഇനി ഓർമ, യമുനാതീരത്ത് അന്ത്യവിശ്രമം; വിട നൽകി രാജ്യം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വിട നൽകി രാജ്യം. നി​ഗംബോധ് ഘട്ടിൽ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. 'മൻമോഹൻ അമർ രഹേ' എന്ന മുദ്രാവാക്യം മുഴക്കിയാണ് കോൺ​ഗ്രസ് പ്രവർത്തകർ മുൻ പ്രധാനമന്ത്രിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.

രാവിലെ എഐസിസി ആസ്ഥാനത്ത് പൊതുദർശനം നടത്തിയ ശേഷം വിലാപയാത്രയായാണ് ഭൗതികശരീരം സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നി​ഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോയത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, സോണിയാ ​ഗാന്ധി, സിദ്ധരാമയ്യ, പ്രിയങ്ക ​ഗാന്ധി, ഡികെ ശിവകുമാർ, കെസി വേണു​ഗോപാൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ALSO READ: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

കേന്ദ്ര നേതാക്കൾ, എംപിമാർ, കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസ് നേതാക്കൾ തുടങ്ങിയവരും മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിച്ചു. രാവിലെ എഐസിസി ആസ്ഥാനത്ത് പൊതു ദർശനം നടത്തിയിരുന്നു. തുടർന്ന് വിലാപയാത്രയായാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നി​ഗംബോധ് ​ഘട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുപോയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News