Periya Double Murder Case Verdict: പെരിയ ഇരട്ടക്കൊലപാതകം:14 പ്രതികൾ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെവിട്ടു

Periya Double Murder Case Verdict: ​2019 ഫെബ്രുവരി 17നാണ് കാസർകോട് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 28, 2024, 11:35 AM IST
  • കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
  • ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി പറഞ്ഞു.
  • മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ കുറ്റക്കാരൻ എന്ന് കോടതി വ്യക്തമാക്കി
Periya Double Murder Case Verdict: പെരിയ ഇരട്ടക്കൊലപാതകം:14 പ്രതികൾ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെവിട്ടു

പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി വിധി പറഞ്ഞു. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി പറഞ്ഞു. അതേസമയം, 10 പ്രതികളെ കോടതി വെറുതെവിട്ടു.  മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ  കുറ്റക്കാരൻ എന്ന് കോടതി വ്യക്തമാക്കി. കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എം പീതാംബരനാണ് കേസിൽ ഒന്നാം പ്രതി. എ പീതാംബരൻ, സജി സി ജോർജ്, കെ അനിൽകുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, എ മുരളി, ടി രഞ്ജിത്ത്, കെ മണികണ്ഠൻ, എ സുരേന്ദ്രൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർ കുറ്റക്കാർ എന്ന് കോടതി.  ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന  നേതാക്കളാണ്.

കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി ഒന്നിന് പ്രസ്‌താവിക്കും. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്.​2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സമീപകാലത്ത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതാണ് കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകത്തിനിടയാക്കിയ പെരിയ ഇരട്ടക്കൊലക്കേസ്. കേസിന്റെ വിചാരണ നടപടികൾ സിബിഐ പ്രത്യേക കോടതിയിൽ പൂർത്തിയായ സാഹചര്യത്തിൽ 28ന് വിധി പറയാനായി മാറ്റുകയായിരുന്നു. കൊച്ചി സിബിഐ കോടതി കേസിൽ വിധി പറഞ്ഞത്. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 

അന്വേഷണത്തിനൊടുവിൽ ക്രൈംബ്രാഞ്ച് സംഘം 14 പേരെ പ്രതിചേർത്തു. സിബിഐ പിന്നീട് 10 പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. കേസിൽ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ 20-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ പതിമൂന്നാം പ്രതിയുമാണ്. 24 പ്രതികളുള്ള കൊലക്കേസിൽ രാഘവൻ വെളുത്തോളി എൻ. ബാലകൃഷ്ണൻ എന്നിവർക്ക് പുറമേ നിരവധി പ്രാദേശിക നേതാക്കളുമുണ്ട്. സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ പിതാംബരനാണ് ഒന്നാം പ്രതി. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ് തുടരുന്നത്. 2019 ഫെബ്രുവരി 17 നാണ് കാസർകോട് കല്യാട് കൊലപാതകം നടക്കുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News