ജയ്പുര്‍ (രാജസ്ഥാന്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ വീൽചെയർ കിട്ടാത്തതിനെ തുടർന്ന് രോഗിയെ സ്കൂട്ടറിൽ ലിഫ്റ്റിൽ കയറ്റി പ്ലാസ ഇടാൻ കൊണ്ടുപോയി. സംഭവം രാജസ്ഥാനിലെ ജയ്പൂരിൽ ആണ്. മകനൊപ്പമെത്തിയ അഭിഭാഷകന്‍ മകന്റെ കാലിന് പ്ലാസ്റ്ററിടാനായി മൂന്നാമത്തെ നിലയിലുള്ള അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്കാണ് സ്കൂട്ടറിൽ കൊണ്ടുപോയത്.
രാജസ്ഥാനിലെകോട്ടയിലെ സര്‍ക്കാരാശുപത്രിയിലാണ് ഇതുണ്ടായത്.വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് 15-കാരനായ മകനെ സ്‌കൂട്ടറിലിരുത്തി ലിഫ്റ്റില്‍ കയറി മനോജ് ജയിന്‍ മൂന്നാമത്തെ നിലയിലെത്തിയത്. സ്‌കൂട്ടറില്‍ മകനെ കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാരില്‍നിന്ന് അനുമതി തേടിയതായും അനുമതി ലഭിച്ചതോടെയാണ് വാഹനം ഏര്‍പ്പാടാക്കിയതായും മനോജ് പിന്നീട് പ്രതികരിച്ചു.
Father's Desperate Act: Carrying Injured Son on Scooter Due to Wheelchair Shortage at Kota Hospitalhttps://t.co/6m4E49FuQA #NewsCapital #Kota #kotahospital #Rajasthan #RajasthanNews #Hospital #India #NewsUpdates #TheNewsCapital pic.twitter.com/l4JbpVgZSv
— News Capital (@thenewscapital) June 17, 2023
വിജയ് നായകനായ നൻപൻ എന്ന സിനിമയിലും ത്രീ ഡി എസ് എന്ന സിനിമയിലും ഒക്കെ കണ്ടുരസിച്ച രംഗത്തിന് സമാനമായ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മനോജ് മകനെ പിറകിലിരുത്തി സ്‌കൂട്ടറോടിച്ച് ലിഫ്റ്റിനരികിലെത്തുന്നതും ലിഫ്റ്റിനുള്ളില്‍ പ്രവേശിക്കുന്നതും പിന്നാലെയെത്തുന്ന ഒരു സ്ത്രീ ബട്ടണമര്‍ത്തുന്നതോടെ ലിഫ്റ്റിന്റെ വാതിലടയുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിരവധി പേര്‍ മനോജിന്റെ പ്രവൃത്തിയെ ന്യായീകരിച്ചും അഭിനന്ദിച്ചും രംഗത്തെത്തുകയാണ്.
എന്നാല്‍ പ്ലാസ്റ്ററിട്ട് മടങ്ങുന്ന വഴി വാര്‍ഡ് ഇന്‍-ചാര്‍ജ് സ്‌കൂട്ടര്‍ തടയുകയും താക്കോല്‍ എടുത്തുവെക്കുകയും ചെയ്തു. ആശുപത്രിക്കുള്ളില്‍ സ്‌കൂട്ടറോടിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് രമ്യമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ വീല്‍ചെയറുകളുടേയും സ്‌ട്രെച്ചറുകളുടേയും എണ്ണം പരിമിതമായതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ വീല്‍ചെയറുകളുടെ അഭാവമുണ്ടെന്ന് വ്യക്തമാക്കി അയച്ച കത്തിന് ഉന്നതതലത്തില്‍ നിന്ന് പ്രതികൂലപ്രതികരണമാണ് ലഭിച്ചതെന്നും കൂടുതല്‍ വീല്‍ചെയറുകളെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...