HDFC Fixed Deposit Alert: സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളാണ് ഇന്ന് ആളുകള്‍ കൂടുതല്‍ തിരയുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ നിക്ഷേപകര്‍ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
ബാങ്ക് നിക്ഷേപങ്ങള്‍ക്കും മറ്റ് സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശ വളരെ കുറവായ സാഹചര്യത്തില്‍ എങ്ങിനെ മികച്ച വരുമാനം നേടാം എന്ന നിക്ഷേപകരുടെ അന്വേഷണം ചെന്നെത്തുന്നത് ചില സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന സാമ്പത്തിക പദ്ധതികളിലാണ്.
പലിശ നിരക്ക് വളരെ കുറവാണ് എങ്കിലും ഇന്നും ആളുകള്‍ക്ക് സ്ഥിരനിക്ഷേപങ്ങളോട് (Fixed Deposit) താത്പരമുണ്ട്. പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവും, നിശ്ചിത പലിശ നിക്ഷേപത്തിന് ലഭിക്കും എന്നതുമാണ് സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് ആളുകള്‍ ഇന്നും താത്പര്യം കാട്ടുവാന്‍ കാരണം.
കൊറോണ മഹാമാരിയുടെ കാലത്ത് എല്ലാ ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. എന്നാല്‍, 2022 ആരംഭിച്ചതോടെ ബാങ്കുകള്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ നിക്ഷേപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ HDFC. അതായത് HDFC ബാങ്ക് Fixed Deposit -നുള്ള പലിശ നിരക്ക് കൂട്ടിയിരിയ്ക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് HDFC ബാങ്ക് Fixed Deposit -നുള്ള പലിശ നിരക്ക് പുതുക്കിയിരിയ്ക്കുന്നത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 1, 2022 മുതല്‍ പ്രാബല്യത്തില്‍ വന്നു.
വിവിധ കാലയളവുകളിൽ ഒരു കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) HDFC ബാങ്ക് നല്‍കുന്ന പലിശ നിരക്കുകൾ അറിയാം. ബാങ്ക് നല്‍കുന്ന സ്ഥിര നിക്ഷേപ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. നിക്ഷേപ തുക, കാലയളവ്, നിക്ഷേപകന്‍റെ പ്രായം എന്നിവ അനുസരിച്ച് ബാങ്കുകളുടെ പലിശ നിരക്കില്‍ വ്യത്യാസം ഉണ്ട്.
HDFC ബാങ്ക് നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ ഇപ്രകാരമാണ്
HDFC ബാങ്ക് 5 കോടി മുതൽ 200 കോടി രൂപ വരെയുള്ള റിഡീം ചെയ്യാനാവാത്ത സ്ഥിര നിക്ഷേപങ്ങൾക്ക് 4.70% പലിശയാണ് ബാങ്ക് നല്‍കുന്നത്. 3 മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്. അതേ തുകയ്ക്ക് രണ്ട് വര്‍ഷം അല്ലെങ്കില്‍ മൂന്ന് വർഷത്തിൽ താഴെയുള്ള കാലയളവിലേക്ക് 4.6% പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.55% പലിശയാണ് ബാങ്ക് നല്‍കുക.
9 മാസത്തിൽ കൂടുതൽ എന്നാൽ ഒരു വർഷത്തിൽ താഴെയുള്ള ഈ സ്ഥിരനിക്ഷേപങ്ങൾക്ക് 4.15% പലിശ ലഭിക്കും. കൂടാതെ, 6 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4% പലിശ നിരക്ക് ബാങ്ക് നല്‍കുന്നു.
നിങ്ങള്‍, പണം Fixed Deposit ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയത്ത് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് സാമ്പത്തികമായി ഏറെ പ്രയോജനകരമായിരിയ്ക്കും....
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.