കാലിത്തീറ്റ അഴിമതി കേസില്‍ ലാലു പ്രസാദ് യാദവ് കോടതിയില്‍ ഹാജരായി

കാലിത്തീറ്റ അഴിമതി കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സി.ബി.ഐ കോടതിക്ക് മുന്നില്‍ ഹാജരായി. ദുംക ട്രഷററിയില്‍ നിന്ന് 3.31 കോടി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ സി.ബി.ഐ കോടതി വിളിപ്പിച്ചത്. ഇതേ കേസില്‍  വിചാരണ നേരിടുന്ന 38 പേരെ ജൂണ്‍ 2 ന് കോടതി വിളിപ്പിച്ചിരുന്നു.

Last Updated : Jun 13, 2016, 03:56 PM IST
കാലിത്തീറ്റ അഴിമതി കേസില്‍ ലാലു പ്രസാദ് യാദവ് കോടതിയില്‍  ഹാജരായി

പാട്ന: കാലിത്തീറ്റ അഴിമതി കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സി.ബി.ഐ കോടതിക്ക് മുന്നില്‍ ഹാജരായി. ദുംക ട്രഷററിയില്‍ നിന്ന് 3.31 കോടി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ സി.ബി.ഐ കോടതി വിളിപ്പിച്ചത്. ഇതേ കേസില്‍  വിചാരണ നേരിടുന്ന 38 പേരെ ജൂണ്‍ 2 ന് കോടതി വിളിപ്പിച്ചിരുന്നു.

കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഞായറാഴ്ച വൈകിട്ട് തന്നെ ലാലു പ്രസാദ് പാട്നയില്‍ നിന്ന് റാഞ്ചിയിലത്തെിയിരുന്നു.കാലിത്തീറ്റ കുംഭകോണകേസില്‍ മുഖ്യപ്രതിയായ ലാലു പ്രസാദ് യാദവിന് 2013 ല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. ജയിലിലായ അദ്ദേഹം പിന്നീട് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

Trending News