മുൻ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക് ദൾ നേതാവുമായി ചൗദരി അജിത് സിങ് വ്യാഴാഴ്ച്ച അന്തരിച്ചു. 82 വയസ്സായിരുന്നു. ഉത്തർപ്രദേശിലെ പ്രമുഖ നേതാവായിരുന്ന അദ്ദേഹത്തെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചൊവ്വാഴ്‌ച ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ 20 നാണ് അജിത് സിങിന് കോവിഡ് രോഗബാധc(Covid 19) സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച്ച രാവിലെയോടെ അജിത് സിങിന്റെ നില കൂടുതൽ ഗുരുതരമാകുകയും തുടർന്ന് അന്തരിക്കികയും ആയിരുന്നു. മുൻ പ്രധാന മന്ത്രി (Prime Minister)ചൗദരി ചാരൻ സിങിന്റെ മകനാണ് അജിത് സിംഗ്. അജിത് സിങ് 7 തവണ ബാഗ്പാട്ടിന്റെ എംപി സ്ഥാനവും, സിവിൽ ഏവിയേഷൻ കേന്ദ്ര മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് 15 വർഷത്തോളം അമേരിക്കയിലെ (America) കമ്പ്യൂട്ടർ ഇൻഡസ്ട്രിയിൽ ജോലി ചെയ്‌തിരുന്ന ആളാണ് അജിത് സിങ്. പിന്നീട് അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുത്ത് നടത്താൻ അജിത് സിംഗ് ഇന്ത്യയിലേക്ക് മടങ്ങിഎത്തുകയായിരുന്നു. ഐഐടി ഖരഗ്പൂരിലും ചിക്കാഗോയിലും ആയി ആണ് അജിത് സിംഗ് തന്റെ വിദ്യഭ്യാസം പൂർത്തിയാക്കിയത്.
ALSO READ: Corona എപ്പോൾ അവസാനിക്കും? പകർച്ചവ്യാധിയുടെ Third Wave നെക്കുറിച്ച് സർക്കാർ പറയുന്നത്
1986ലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 7 തവണ രാജ്യസഭാ അംഗവും ലോക സഭ അംഗവുമായി സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആർഎൽഡി പാർട്ടിക്ക് ഉത്തർപ്രദേശിലെ ജാട്ട് സമുദായങ്ങൾക്കിടയിൽ വൻ സ്വാധീനമാണ് ഉള്ളത്. ലോക് ദലിനോടും കോൺഗ്രസിനോടും (Congress) ഒക്കെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള അജിത് സിംഗ് പിനീട് ബിജെപിയുമായി സഖ്യത്തിലാവുകയായിരുന്നു.
കേന്ദ്ര വ്യാവസായിക മന്ത്രിയായി വിപി സിങിന്റെ മന്ത്രി സഭയിൽ അരങ്ങേറ്റം ക്കുറിച്ച് അജിത് സിങ് പിന്നീട് പിവി നരസിംഹ റാവുവിന്റെ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചെങ്കിലും 1996 ൽ രാജിവെയ്ക്കുകയായിരുന്നു. 2001 ൽ അജിത്‌സിങ് ആർഎൽഡി രൂപീകരിക്കുകയും അതൽ ബിഹാരി വാജ്‌പേയുടെ (Atal Bihari Vajpayee) മന്ത്രിസഭയിൽ കേന്ദ്ര കൃഷി മന്ത്രിയായി സേവനം ആരംഭിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.