ശ്രീനഗർ: ജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹനാപകടം. വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. കാര്‍ കൊക്കയിലേക്ക് മറിയുകകയായിരുന്നു.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ച നാല് പേർ. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ്, ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ് മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ.
പ്രദേശത്ത് രക്ഷപ്രവര്‍ത്തനം തുടരുകയാണ്. ടാറ്റാ സുമോ ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴ് പേരും മലയാളികളായിരുന്നു. റോഡില്‍ നിന്ന് വളരെ താഴെയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു.
#WATCH | J&K: Four passengers died while two were injured after a vehicle, they were travelling in, rolled down into a deep gorge on Zojila Pass in central Kashmir’s Ganderbal. More details awaited: J&K Police pic.twitter.com/QcVUtSpuQA
— ANI (@ANI) December 5, 2023
ജമ്മു കശ്മീരില്‍ പാലക്കാട് സ്വദേശികള്‍ അപകടത്തില്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയും സംഭവത്തിൽ ഇടപെട്ടു. ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ് സെക്രട്ടറി ബന്ധപ്പെട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് എംബി രാജേഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.