Ghulam Nabi Azad Viral Video: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് തന്‍റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
വീഡിയോയില്‍ ഭാരതത്തില്‍ ഹിന്ദു, ഇസ്ലാം മതങ്ങളുടെ അടിത്തറ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. 'ഹിന്ദുമതത്തിന് ഭാരതത്തില്‍ അതി പുരാതന വേരുകളുണ്ട്. അത് ഇസ്ലാമിനേക്കാൾ വളരെയേറെ പഴക്കമുള്ളതാണ്, ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പരിവർത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിൽ സംഭവിച്ചു', വീഡിയോയില്‍ ഗുലാം നബി ആസാദ് പറയുന്നു. ഇസ്ലാമിനേക്കാൾ വളരെ പഴക്കമുള്ളതാണ് ഹിന്ദുമതം എന്നും ഇന്ത്യൻ മുസ്ലീങ്ങൾ മതപരിവർത്തനത്തിന്‍റെ ഫലമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ വീഡിയോ ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
Also Read: Thursday Remedies: വ്യാഴാഴ്ച അറിയാതെപോലും ചെയ്യുന്ന ഇക്കാര്യങ്ങള്‍ നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കും
ഇന്ത്യയിലെ മതങ്ങളുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുള്ള പരാമർശത്തോടെ ഗുലാം നബി ആസാദ് വീണ്ടും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിയ്ക്കുകയാണ്. വീഡിയോയില്‍ രാജ്യത്തെ എല്ലാ വ്യക്തികളും ആദ്യം ഹിന്ദുമതവുമായി ബന്ധപ്പെട്ടിരുന്നു എന്ന തന്‍റെ വീക്ഷണം അദ്ദേഹം പങ്കുവച്ചു.
Former Congress leader Ghulam Nabi Azad-
Hindu Religion is much older than Islam in India. Muslims in our country are because of Conversion from Hindus and in Kashmir all Muslims were converted from Kashmiri Pandits. Everybody is born in Hindu Dharma only. pic.twitter.com/trWqUyFzrs
— Megh Updates (@MeghUpdates) August 16, 2023
ദോഡ ജില്ലയിലെ താത്രി മേഖലയിൽ ഒരു ജനസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് ആസാദ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. "ഏകദേശം 1,500 വർഷങ്ങൾക്ക് മുന്‍പ് ഇസ്ലാം ഉയർന്നുവന്നു, അതേസമയം ഹിന്ദുമതത്തിന് അതി പുരാതന വേരുകളുണ്ട്. മുഗൾ സൈന്യത്തിന്‍റെ ഭാഗമായി 10-20 മുസ്ലീങ്ങള്‍ ഇന്ത്യയിലേയ്ക്ക് എത്തിയിരിയ്ക്കാം, അതിന്‍റെ ഫലമായി ഹിന്ദുമതത്തിൽ നിന്ന് മതപരിവർത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തില്‍ ഉണ്ടാവാന്‍ ഇടയായി.
കാശ്മീരിൽ ശ്രദ്ധേയമായ ഒരുകാര്യം എന്നത്, ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ഏറ്റവും പ്രബലമായ ജനത കശ്മീരി പണ്ഡിറ്റുകളായിരുന്നു. പിന്നീട് ഇസ്ലാമിലേയ്ക്കുള്ള ഒരു ഗണ്യമായ പരിവര്‍ത്തനം ഉണ്ടാവുകയും ഇന്നത്തെ സ്ഥിതി രൂപപ്പെടുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.
നമ്മുടെ പൈതൃകം ഹിന്ദു മതത്തില്‍ വേരൂന്നിയതാണ്. ഭാരത ഭൂമിയുമായുള്ള നമ്മുടെ ബന്ധം നമ്മെ ഹിന്ദു, മുസ്ലീം, രജപുത്ര, ബ്രാഹ്മണൻ, ദലിത്, കാശ്മീരി, ഗുജ്ജർ എന്നിങ്ങനെ പരിചയപ്പെടുത്തുന്നു. നമ്മുടെ ഉത്ഭവം, പൈതൃകം, നമ്മെ ഈ ഭൂമിയുമായി ബന്ധിപ്പിക്കുന്നു. നമ്മുടെ പൂർവ്വിക ബന്ധങ്ങൾ ഇവിടെ ആഴത്തിൽ വേരൂന്നിയതാണ്, ഈ ജീവിതത്തിനപ്പുറം നമ്മൾ ഈ ഭൂമിയിലേക്ക് തന്നെ മടങ്ങും', ആസാദ് പറയുന്നു....
കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 26 നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് പാർട്ടി വിട്ട് തന്‍റെ സ്വന്തം രാഷ്ട്രീയ സംഘടനയായ 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' രൂപീകരിയ്ക്കുന്നത്. ഏകദേശം അഞ്ച് പതിറ്റാണ്ടിലേറെ കോൺഗ്രസ് പാർട്ടിയിൽ ചെലവഴിച്ച അദ്ദേഹം പല നിര്‍ണ്ണായക സ്ഥാനങ്ങളും വഹിച്ചിരുന്നു. 73-കാരനായ അദ്ദേഹം പാർലമെന്‍റിന്‍റെ ഇരുസഭകളിലും അംഗമായിരുന്നു, കൂടാതെ, ജമ്മു കശ്മീർ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് ആസാദ് പടിയിറങ്ങിയത്. പാര്‍ട്ടി വിട്ടതിന് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ഒപ്പം രാഹുൽ ഗാന്ധിയ്ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...