ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ 24 പ്രതികള്‍ കുറ്റക്കാരെന്ന് അഹമ്മദാബാദ് പ്രത്യേക എസ്ഐടി കോടതി. കേസില്‍ ഉള്‍പ്പെട്ട 36 പേരെ കോടതി വെറുതേ വിട്ടു. കുറ്റാരോപിതനായ ബിജെപി കോര്പറേഷന് കൗണ്‍സിലറായ ബിപിന്‍ പേട്ടലിനേയും വെറുതേ വിട്ടു.പ്രത്യേക എസ്.ഐ.ടി കോടതിയില്‍ പി ബി ദേശായിയാണ് വിധി പുറപ്പെടുവിച്ചത്.വിധിയില്‍ അതൃപ്തിയറിയിച്ച് കൊല്ലപ്പെട്ട ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാകിയ ജിഫ്രി രംഗത്തെത്തി. 36 പേരെ വെറുതെ വിട്ടതില്‍ ദുഃഖം ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി "പൂര്‍ണ നീതി ലഭ്യമായിട്ടില്ല. നീതി ലഭിക്കുന്നതിന് ഞാന്‍ ഇനിയും പോരാടും" അവര്‍ പറഞ്ഞു
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്. കേസില്‍ ബിജെപി കോര്പറേഷന് കൗണ്‍സിലറായ ബിപിന്‍ പേട്ടല്‍ അടക്കം 66 പേര് കുറ്റാരോപിതരായിരുന്നു. ഇതില്‍ 9 പേര് 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലയെന്നാണ് ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്.
ഏഴ് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി പ്രസ്താവിക്കുന്നത്.ഗുജറാത്ത് കലാപങ്ങള്ക്കിടെയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുൽബർഗ സൊസൈറ്റിയിൽ നടന്നത്. 29 ബംഗ്ലാവുകളും 10 അപാര്ട്ട്മെനൻറുകളുമടങ്ങുന്ന ഗുൽബർഗ ഹൗസിങ് സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്ലിംകളാണ് താമസിച്ചിരുന്നത്. ഗോധ്ര തീവെപ്പിന് പിന്നാലെ 2002 ഫെബ്രുവരി 28 നാണ് 20,000ത്തോളം വരുന്ന ആൾക്കൂട്ടം ഗുൽബർഗ സൊസൈറ്റിയിലെ വീടുകൾ ആക്രമിച്ച് കൂട്ടക്കൊല നടത്തിയത്. മുന്‍ കോണ്‍ഗ്രസ് എം.പിയായരുന്ന ഇഹ്സാന്‍ ജാഫരി അക്രമികളിൽ നിന്ന് രക്ഷതേടി രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല.
കേസില്‍ കുറ്റാരോപിതരായ നാരായന് താങ്ക് ,ബാബു രാത്തോഡ് എന്നിവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍കോ അനാലിസിസ് ,ബ്രെയിന്‍ മാപ്പിംഗ് തുടങ്ങിയവക്ക് വിധേയമാക്കണം എന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിധി പറയാനിരിക്കെ ഇനിയതിന്റെ ആവശ്യം ഇല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളിയിരുന്നു ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കുരുതി നടന്ന നരോദ പാട്യയിൽ 126 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ മുൻ മന്ത്രി മായാ കോട്നാനി അടക്കം 32 പേരെ ശിക്ഷിച്ചുകൊണ്ട് 2012 ആഗസ്റ്റിൽ കോടതി വിധി പ്രഖ്യാപിച്ചിരുന്നു.