ബെംഗളൂരു : കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് സിദ്ദാരാമയ്യയോട് ബീഫ് കഴിക്കാൻ വെല്ലുവിളിച്ച് ബിജെപി മന്ത്രി. തന്റെ സാന്നിധ്യത്തിൽ വെച്ച് സിദ്ദാരാമയ്യയോട് ബീഫ് കഴിക്കാനാണ് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. തുടർന്ന് മുൻ മുഖ്യമന്ത്രി ജയിലിൽ പോകാൻ കാണാനാകുമെന്ന് പ്രഭു ചൗഹാൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ എത്തിയാൽ ഗോവധം നിരോധന നിയമം പിൻവലിക്കുമെന്ന സിദ്ദരാമയ്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് ബിജെപി മന്ത്രി വെല്ലുവിളി ഉയർത്തിയത്.
"ഗോവധ നിരേധന നിയമം പിൻവലിക്കാൻ അയാൾ ആരണ്? നിങ്ങൾ പറയുന്നു നിങ്ങൾ പശുവിന് കൊന്ന് അതിന് ഭക്ഷിക്കുമെന്ന്, എന്റെ മുന്നിൽ വെച്ച് അത് ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?, എങ്കിൽ നിങ്ങൾ ജയലിൽ പോകുന്നത് ഞാൻ കാണും" പ്രഭു ചൗഹാൻ പറഞ്ഞു.
ബിജെപി സർക്കാർ 2020തിലാണ് ഗോവധ നിരോധന ബിൽ കർണാടകയിൽ പാസാക്കിയത്. അതിന് ശേഷം സംസ്ഥാനത്ത് പശുവിനെ കശാപ്പ് ചെയ്യുന്നത് വലിയ തോതിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പശുവിനെ കശാപ്പ് ചെയ്യുന്ന കേസിൽ അറസ്റ്റിലാകുന്നവർക്ക് ഏഴ് വർഷത്തെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയുമാണ് കർണാടകയിൽ ഏർപ്പെടുത്തിയരിക്കുന്നത്.
ഗോവധ നിരോധന നിയമം വന്നതിന് ശേഷം ഒരു നഷ്ടവും സംസ്ഥാനത്തിന് ഉണ്ടായിട്ടില്ല. കോൺഗ്രസ് വ്യാജമായ അഭ്യുഹങ്ങളാണ് ഉണ്ടാക്കിയെടുക്കുന്നത്. യാതൊരും അടിസ്ഥാനമില്ലാതെയാണ് കോൺഗ്രസ് ഗോവധ നിരോധന നിയമത്തെ എതിർക്കുന്നത്. രാജ്യത്തെ ആദ്യമായി കന്നുകാലികൾക്ക് ആംബുലൻസ് സേവനം സജ്ജമാക്കിയത് കർണാടകയാണ് പ്രഭു ചൗഹാൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...