Holi 2021 : അത്രയക്ക് കളർഫുൾ ആകാതെ രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു, നിറങ്ങളുടെ ആഘോഷത്തെ സാമൂഹിക അകലത്തിൽ നിർത്തി കോവിഡിന്റെ രണ്ടാം തരംഗം

കോവിഡിന്റെ പശ്ചാത്തലം തന്നെയാണ് കാരണം. ഒരു മാസത്തിന് മുമ്പ് കോവിഡിനെ പ്രതിരോധിച്ച് ഇന്ത്യ മുന്നേറിയപ്പോൾ അതിനെ മറികടന്ന് എല്ലാം തകിടം മറിക്കുകയായിരുന്നു കോവിഡിന്റെ രണ്ടാം തരം​ഗം

Written by - Zee Malayalam News Desk | Last Updated : Mar 29, 2021, 09:57 AM IST
  • മൂടിപുതച്ച് കിടന്ന ശീതകാലത്തിന് വിട പറഞ്ഞ് പുതിയ ഒരു സീസൺ ആരംഭിക്കുന്നതിന്റെ സന്തോഷം നിറങ്ങളിൽ ചാലിച്ച് ആഘോഷിക്കുന്ന ഉത്തരേന്ത്യൻ പാരമ്പര്യത്തെ ഇപ്പോൾ ഇന്ത്യ ഒട്ടാകെ കൊണ്ടാടുന്നുണ്ട്.
  • പ്രത്യേകിച്ച് കേരളത്തിൽ ക്യാമ്പസിലും ഓഫീസികളിലുമായി കുറഞ്ഞപക്ഷം ഹോളി കൊണ്ടാടാറുണ്ട്.
  • എന്നാൽ ഇത്തവണ ആഘോഷം അത്രയ്ക്ക് കളർഫുൾ അല്ല.
  • കോവിഡിന്റെ പശ്ചാത്തലം തന്നെയാണ് കാരണം.
Holi 2021 : അത്രയക്ക് കളർഫുൾ ആകാതെ രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു, നിറങ്ങളുടെ ആഘോഷത്തെ സാമൂഹിക അകലത്തിൽ നിർത്തി കോവിഡിന്റെ രണ്ടാം തരംഗം

New Delhi : പണ്ട് ഉത്തരേന്ത്യയിൽ മാത്രം ആഘോഷിക്കപ്പെട്ട ഒരു ഉത്സവമായിരുന്ന Holi. മൂടിപുതച്ച് കിടന്ന ശീതകാലത്തിന് വിട പറഞ്ഞ് പുതിയ ഒരു സീസൺ ആരംഭിക്കുന്നതിന്റെ സന്തോഷം നിറങ്ങളിൽ ചാലിച്ച് ആഘോഷിക്കുന്ന ഉത്തരേന്ത്യൻ പാരമ്പര്യത്തെ ഇപ്പോൾ ഇന്ത്യ ഒട്ടാകെ കൊണ്ടാടുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ ക്യാമ്പസിലും ഓഫീസികളിലുമായി കുറഞ്ഞപക്ഷം ഹോളി കൊണ്ടാടാറുണ്ട്.

എന്നാൽ ഇത്തവണ ആഘോഷം അത്രയ്ക്ക് കളർഫുൾ അല്ല. കോവിഡിന്റെ പശ്ചാത്തലം തന്നെയാണ് കാരണം. ഒരു മാസത്തിന് മുമ്പ് കോവിഡിനെ പ്രതിരോധിച്ച് ഇന്ത്യ മുന്നേറിയപ്പോൾ അതിനെ മറികടന്ന് എല്ലാം തകിടം മറിക്കുകയായിരുന്നു കോവിഡിന്റെ രണ്ടാം തരം​ഗം. അതിവേ​​ഗം പിടിപ്പെടുന്ന വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി സർക്കാർ തലത്തിൽ തന്നെ ആഘോഷങ്ങൾ ഇല്ലാതാക്കി.

ALSO READ : Delhi Metro: ഹോളി ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമേ മെട്രോ സർവീസ് ആരംഭിക്കുവെന്ന് DMRC

ഡൽഹി പോലെ ഹോളി കേന്ദ്രീകൃതമായ വാണിജ്യം മുന്നോട്ട് കൊണ്ടു പോകുന്ന പ്രദേശങ്ങൾ ഇന്ന് പ്രധാന നിറങ്ങളുടെ ദിവസം പോലും മങ്ങിയ മട്ടിലാണ്. പൊതു ഇടങ്ങളിലുള്ള ആഘോഷം സർക്കാർ കർശനമായി നിർത്തലാക്കിട്ടുണ്ട്. എല്ലാത്തിനും കാരണം കോവിഡിന്റെ രണ്ടാം തരം​ഗം തന്നെയാണ്.

കഴി‍ഞ്ഞ് വർഷം കോവിഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സമയത്താണെങ്കിലും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഹോളി. അന്ന് ഇന്ത്യ ഹോളി ആഘോഷിച്ചതിന് പിന്നാലെ കോവിഡിന്റെ വർധനയോടെ രാജ്യം അടച്ച് പൂട്ടികയും ചെയ്തു.

ALSO READ : നിറങ്ങളുടെ ആഘോഷമായ ഹോളിയുടെ മനോഹാരിതയെ വർണിക്കുന്ന ഏറ്റവും മികച്ച അഞ്ച് ഗാനങ്ങൾ

രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹൻ, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.

ALSO READ : Holi 2021: ഹോളിക്ക് ശേഷം ശരീരത്തിൽ നിന്ന് നിറങ്ങൾ എങ്ങനെ കളയാം?

തിന്മയുടെ മേൽ നന്മ നേടിയ വിജയം എന്ന് കരുതുന്ന ഹോളി ആഘോഷം ഇന്ന് രാജ്യം തിന്മായാകുന്ന കോവിഡിനെ ഇല്ലാതാക്കി സമൃ​ദ്ധിയുടെ ആഘോഷങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News