Independence Day 2022: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും

 Independence Day 2022: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു

Last Updated : Aug 15, 2022, 06:28 AM IST
  • രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും
  • പാർലമെന്റ് മന്ദിരത്തിന് മുകളിലെ ദേശീയ ചിഹ്നവും ത്രിവർണ ശോഭയിൽ തിളങ്ങി
  • ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്
Independence Day 2022: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും

ന്യൂഡൽഹി:  Independence Day 2022: രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ ഓർമ്മിക്കുന്നതിനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ ആഘോഷിക്കുന്നത്.  എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തേയും വിദേശത്തേയും ചരിത്രപ്രധാന മന്ദിരങ്ങൾ ത്രിവർണമണിഞ്ഞു കഴിഞ്ഞു. 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച പാർലമെന്റ് മന്ദിരത്തിന് മുകളിലെ ദേശീയ ചിഹ്നവും ത്രിവർണ ശോഭയിൽ തിളങ്ങി നിൽക്കുകയാണ്. വെങ്കലത്തിൽ തീർത്ത സിംഹമുദ്ര ദേശീയ പതാകയിലെ മൂന്ന് വർണങ്ങളാൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ത്രിവർണത്തിൽ തിളങ്ങി നിൽക്കുകയാണ്.  കൂടാതെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഹർ ഘർ തിരംഗയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: Independence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രം

20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആഗസ്റ്റ് 13 ന് ആരംഭിച്ച പരിപാടി സ്വാതന്ത്ര്യ ദിനമായ ഇന്ന് അവസാനിക്കും. സ്വതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. ഈ സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ച് ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കും. ഇതാദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടെയുള്ള 7000 അതിഥികളാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് സാക്ഷിയാവുക. ഇരുപതിലധികം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.

പതാക ഉയര്‍ത്തലിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, രാജ്യം കഴിഞ്ഞവര്‍ഷം നേടീയ അംഗീകാരങ്ങള്‍, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍ അവ നുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കും. സ്വാതന്ത്ര്യദിന പരിപാടികള്‍ ദൂരദർശനാണ് ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News