India Post Recruitment 2022 : പത്ത് പാസായവരെ ഇന്ത്യ പോസ്റ്റ് വിളിക്കുന്നു; 39,000 ത്തോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്

India Post Recruitment 2022 ഗ്രാമീൺ ടാക് സേവക് പോസ്റ്റിന്റെ കീഴിലുള്ള ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പോസ്റ്റ് പേഴ്സൺ എന്നീ തുടങ്ങിയ തസ്ഥകയിലുള്ള 38,926 ഒഴിവിലേക്ക് ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 19, 2022, 09:06 PM IST
  • പത്താം ക്ലാസ് പാസായിരിക്കണം.
  • ഏറ്റവും കുറഞ്ഞത് 18 വയസുണ്ടായിരിക്കണം.
  • 40 വയസിൽ കൂടുതലാകാനും പാടില്ല
  • സമയം അടിസ്ഥാനത്തിലാണ് ശമ്പളം
India Post Recruitment 2022 : പത്ത് പാസായവരെ ഇന്ത്യ പോസ്റ്റ് വിളിക്കുന്നു; 39,000 ത്തോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്

ന്യൂ ഡൽഹി : ഇന്ത്യ പോസ്റ്റ് 39,000 ത്തോളം ജിഡിഎസ് ഒഴിവിലേക്ക് ആളെ വിളിക്കുന്നു. ഗ്രാമീൺ ടാക് സേവക് പോസ്റ്റിന്റെ കീഴിലുള്ള ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പോസ്റ്റ് പേഴ്സൺ എന്നീ തുടങ്ങിയ തസ്ഥകയിലുള്ള 38,926 ഒഴിവിലേക്ക് ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. പത്താം ക്ലാസാണ് മിനിമം യോഗ്യത.

യോഗ്യത :
പത്താം ക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷും കണക്കും നിർബന്ധമാണ്. കൂടാതെ പ്രദേശികമായ ഭാഷയിൽ പ്രാവണ്യമുണ്ടായിരിക്കണം.

ALSO READ : EPF Alert..!! PF അക്കൗണ്ട് പാസ്ബുക്ക് പരിശോധിക്കാൻ സാധിക്കുന്നില്ലേ? കാരണമിതാണ്

പ്രായപരിധി

ഏറ്റവും കുറഞ്ഞത് 18 വയസുണ്ടായിരിക്കണം. 40 വയസിൽ കൂടുതലാകാനും പാടില്ല

ശമ്പളം

സമയം അടിസ്ഥാനത്തിലാണ് ശമ്പളം. ഒരു ദിവസം അഞ്ച് മണിക്കൂർ ജോലി ചെയ്തൽ കുറഞ്ഞത് ഒരുമാസം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപ.  അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ 10,000 രൂപയുമാകും ലഭിക്കുക.

ALSO READ : ഐസിഎആർ ഐഎആർഐ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ശമ്പളം, അവസാന തിയതി എന്നിവയറിയാം

എങ്ങനെ അപേക്ഷ സമർപ്പിക്കണം

ഇന്ത്യൻ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 100 രൂപയാണ് അപേക്ഷ ഫീ. എസ് സി , എടി, PwD, ട്രാൻസ് വുമൺ ഉദ്യോഗാർഥികൾക്ക് സൗജന്യമണാണ്. ജൂൺ അഞ്ചാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News