ISRO Spadex Mission: ചരിത്രമെഴുതി ഐഎസ്ആർഒ; ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു, സ്പേഡെക്സ് വിജയകരം

ISRO Spadex Mission: റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2025, 10:37 AM IST
  • ഐ.എസ്.ആർ.ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരം
  • ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി
  • ഇരട്ട ഉപ​ഗ്രഹങ്ങളായ ടാർ​ഗറ്റും ചേസറുമാണ് ബഹിരാകാശത്ത് കൂടിച്ചേ‍ർന്നത്
ISRO Spadex Mission: ചരിത്രമെഴുതി ഐഎസ്ആർഒ; ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു, സ്പേഡെക്സ് വിജയകരം

ബെംഗളൂരൂ: ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് ബഹിരാകാശ പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആർ.ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം (സ്പെയ്ഡെക്സ്) വിജയകരമെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ഇരട്ട ഉപ​ഗ്രഹങ്ങളായ ടാർ​ഗറ്റും ചേസറും ബഹിരാകാശത്ത് കൂടിച്ചേ‍ർന്നത്.  

ബഹിരാകാശത്തെ ഡോക്കിങ് വിജയകരമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ചിലവിലാണ് ഇന്ത്യ ദൗത്യം പൂർത്തിയാക്കിത്. 

Read Also: മോഷണ ശ്രമത്തിനിടെ ആക്രമണം; ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു!

വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐ.എസ്.ആർ.ഒയ്ക്കായത്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കിത് മുതൽക്കൂട്ടാകും. 

2024 ഡിസംബര്‍ 30-ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്പെയ്‌ഡെക്‌സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ജനുവരി ഏഴിനാണ് ഡോക്കിങ് പരീക്ഷണം ആദ്യം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീടിത് ഒമ്പതിലേക്ക് മാറ്റിവെച്ചു.  ഉപ​ഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാനുള്ള ശ്രമം പാളിയതിനെ തുടർന്ന് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചു. 

Read Also: തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്കടിച്ചുകൊന്നു

പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഐ.എസ്.ആർ.ഒ  ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് രാവിലെയാണ് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News