Arvind Kejriwal On BJP: പാര്‍ട്ടിയില്‍ ചേരുവാന്‍ നിര്‍ബന്ധിക്കുന്നു, ബിജെപിയ്ക്കെതിരെ ആരോപണവുമായി കേജ്‌രിവാള്‍ വീണ്ടും

Arvind Kejriwal On BJP:  ബിജെപി കുതിരക്കച്ചവടം നടത്തുകയാണ് എന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിവാദ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 07:17 PM IST
  • ആം ആദ്മി പാര്‍ട്ടി നേതാക്കളെ ബിജെപിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയാണ്‌ എന്നാണ് ഇപ്പോള്‍ കേജ്‌രിവാളിന്‍റെ വാദം.
Arvind Kejriwal On BJP: പാര്‍ട്ടിയില്‍ ചേരുവാന്‍ നിര്‍ബന്ധിക്കുന്നു, ബിജെപിയ്ക്കെതിരെ ആരോപണവുമായി കേജ്‌രിവാള്‍ വീണ്ടും

Arvind Kejriwal On BJP: ഡൽഹിയിലെ അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആ ആദ്മി സര്‍ക്കാരിനെ താഴെയിറക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം  തലസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുന്ന അവസരത്തില്‍ അടുത്ത വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി.

Also Read: MLA Poaching Claim: ബിജെപിയ്ക്കെതിരായ ആരോപണം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ് 

ആം ആദ്മി പാര്‍ട്ടി നേതാക്കളെ ബിജെപിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയാണ്‌ എന്നാണ് ഇപ്പോള്‍ കേജ്‌രിവാളിന്‍റെ വാദം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണ് എന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിവാദ പ്രസ്താവന. 

Also Read:  UP Massive Wedding: സമൂഹ വിവാഹത്തില്‍ വിവാഹിതരും!! വരനില്ല, സ്വയം താലി ചാർത്തി വധുക്കള്‍

"ഞങ്ങൾക്കെതിരെ ഏത് ഗൂഢാലോചനയും നടത്താൻ അവർക്ക് കഴിയും, ആം ആദ്മി പാര്‍ട്ടി അവര്‍ക്ക് മുന്നില്‍ തല കുനിയ്ക്കില്ല, അവർ എന്നോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്നു, പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അവര്‍ എന്നെ വെറുതെ വിടാൻ പോകുന്നു, പക്ഷേ ഞാൻ ഒരിക്കലും ബിജെപിയിൽ ചേരില്ല," ഡൽഹിയിലെ രോഹിണിയിൽ ഒരു സ്‌കൂളിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍. 
 
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ബജറ്റിനേയും അദ്ദേഹം വിമര്‍ശിച്ചു. ബജറ്റിന്‍റെ വെറും 4% മാത്രമാണ് സ്കൂളുകൾക്കും ആശുപത്രികൾക്കുമായി ചെലവഴിക്കുന്നതെന്നും ഡൽഹി സർക്കാർ ഓരോ വർഷവും ബജറ്റിന്‍റെ 40% ഇതിനായി ചെലവഴിക്കുന്നുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു. 

ജയിലിൽ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരെയും ഡൽഹി മുഖ്യമന്ത്രി പരാമർശിച്ചു. ഇന്ന് എല്ലാ ഏജൻസികളും ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ പിന്നാലെയാണ്. മനീഷ് സിസോദിയ നടത്തിയ തെറ്റ് ഡല്‍ഹിയില്‍ നല്ല സ്‌കൂളുകൾ പണിയുകയും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിക്കായി പ്രവർത്തിച്ചു, എന്നതാണ്. നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമ്മിച്ചു എന്നതാണ് സത്യേന്ദ്ര ജെയിന്‍ ചെയ്ത തെറ്റ്. ബിജെപി എല്ലാത്തരം ഗൂഢാലോചനകളും നടത്തി ഇരുവരെയും ജയിലിലാക്കി. പക്ഷേ ഞങ്ങളെ തടയാൻ കഴിഞ്ഞില്ല, കേജ്‌രിവാള്‍ പറഞ്ഞു. 

അതേസമയം, ബിജെപിയ്ക്കെതിരായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി പോലീസ് മുഖ്യമന്ത്രി കേജ്‌രിവാളിന് നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്. കൂടാതെ, മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഇഡിയും കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. തുടർച്ചയായി മുഖ്യമന്ത്രി സമൻസുകള്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 

ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഇതുവരെ 5 സമന്‍സുകള്‍ ആണ് കേജ്‌രിവാളിന് ഇഡി നൽകിയത്. എന്നാല്‍, ഓരോ തവണയും പല ഔദ്യോഗിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേജ്‌രിവാള്‍  ഒഴിഞ്ഞുമാറി.   

കേജ്‌രിവാള്‍ തുടര്‍ച്ചയായിഅന്വേഷണ നടപടികള്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഈ നീക്കം.  മുഖ്യമന്ത്രി കേസിന്‍റെ നടപടികൾ അനുസരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ അരവിന്ദ് കേജ്‌രിവാളിനെ കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളും ഉയരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News