Bengaluru : ലൈംഗികാരോപണ വീഡിയോ പുറത്തായത് വിവാദമായതിനെ തുടർന്ന് Karanataka ജല വിഭവ വകുപ്പ് മന്ത്രി Ramesh Jarkiholi രാജിവെച്ചു. ജർക്ക്ഹോളി തന്റെ രാജി കർണാടാക മുഖ്യമന്ത്രി BS Yediyurappa യ്ക്ക് സമർപ്പിച്ചു. നിരപരാധിത്വം തെളിയിക്കുന്നത് വരെ ധാർമികതയുടെ പേരിലാണ് താൻ രാജിവെക്കുന്നതെന്ന് ജർക്ക്ഹോളി തന്റെ യഡ്യൂരപ്പയ്ക്ക് നൽകി രാജിക്കത്തിൽ പറഞ്ഞു. നേരത്തെ വീഡിയോ വ്യാജമാണെന്ന് പറഞ്ഞ് ജർക്ക്ഹോളി രംഗത്തെത്തിയിരുന്നു.
തനിക്കെതിരായ ആരോപണം സത്യത്തിന് ഏറെ അകലെയാണ് നിരപരാധിത്വം തെളിയിക്കുന്നതിനാൽ അന്വേഷണം നടക്കേണ്ടി വരുന്നതിനാൽ ധാർമികതയുടെ പേരിൽ താൻ രാജിവെക്കുകയാണെന്നാണ് രമേശ് ജർക്ക്ഹോളി താൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. കത്ത് ഗവർണറുടെ അംഗീകാരത്തിനായി യഡ്യൂരപ്പ അയക്കുകയും ചെയ്തു.
നേരത്തെ വീഡിയോ പുറത്ത് വന്നപ്പോൾ വ്യാജമാണെന്നും താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്ന് ജർക്കോഹോളി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്ന് മുഖ്യമന്ത്രിക്ക് ജർക്ക്ഹോളി രാജി സമർപ്പിച്ചത്. കുറച്ച് ദിവസത്തിന് മുമ്പാണ് ഈ വിവാദ വീഡിയോ ഓൺലൈനിൽ ഇറങ്ങിയത്. തുടർന്ന് കർണാടകയിലെ ചില ടിവി ചാനലുകൾ ഈ വീഡിയോ പുറത്ത് വിടുകയും ചെയ്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്താണ് യുവിതയും ലൈഗിംകമായി ചൂഷണം ചെയ്തതെന്നാണ് വീഡിയോ പുറത്ത് വിട്ട് സമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി പറയുന്നത്.
അതേസമയം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് രാജിവച്ചതെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു. നടക്കാൻ പോകുന്ന നാല് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഈ സംഭവം പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സംസ്ഥാന നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ജർക്കോഹോളിയുടെ രാജിക്കായി നയിച്ചത്.
കർണാടകയിലെ ബെലെഗാവി ജില്ലയിലെ ഗോക്കക്ക് എന്ന മണ്ഡലത്തിലെ എംഎൽഎയാണ് രമേഷ് ജോർക്ക്ഹോളി. നേരത്തെ കോൺഗ്രസ് എംഎൽഎയായിരുന്നു ജോർക്ക്ഹോളി ജെഡിയു-കോൺഗ്രസ് സഖ്യം സർക്കാരിനെ താഴിട്ടാണ് ബിജെപിയിൽ ചേർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...