Akshaya Tritiya 2022 : വിപണി കീഴടക്കി അക്ഷയ തൃതീയ

രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.

Written by - Zee Malayalam News Desk | Last Updated : May 4, 2022, 05:31 PM IST
  • സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്
  • സ്വർണ വ്യാപര മേഘലയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയയിലാണ്
  • ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു
Akshaya Tritiya 2022 : വിപണി കീഴടക്കി അക്ഷയ തൃതീയ

അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വന്നു ചേരും എന്നാണ് പൊതുവെ പറയുന്നത്. അതിനാൽ തന്നെ ഇ അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവിൽപ്പന നടന്നു എന്നാണ്  റിപ്പോർട്ടുകൾ. കേരളത്തിൽ ഏകദേശം 2000 – 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) അറിയിച്ചത്. 

ഇന്നലെ ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് കൂടുതലായും വിപണിയിൽ സ്വർണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കുറഞ്ഞതും വ്യാപാരികൾക്ക് അനുകൂലമായി.  2020, 2021 വർഷങ്ങളിൽ കോവിഡ് 19നേത്തുടർന്ന്  അക്ഷയതൃതീയ വ്യാപാരം ഓൺലൈനിലാണ് നടന്നത്.

സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. സ്വർണ വ്യാപര മേഘലയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയയിലാണ്. അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള ഓഫറുകളും വിപണിക്ക് ഉണര്‍വേകി.

കോവിഡ് 19നേത്തുടർന്ന്  കഴിഞ്ഞ രണ്ട് വർഷങ്ങളിൽ  അക്ഷയതൃതീയ വ്യാപാരം ഓൺലൈനിലാണ് നടന്നത്. എന്നാൽ ഇത്തവണ ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News