കാലിത്തീറ്റ കുംഭകോണം; ദുംക കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം, ജയിൽ മോചിതനായേക്കും

ജാർഖണ്ഡ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജാമ്യം ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 02:38 PM IST
  • ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജാമ്യം ലഭിച്ചത്
  • കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റ് മൂന്ന് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു
  • അതുകൊണ്ട് അദ്ദേഹം ജയിൽ മോചിതനാകാനാണ് സാധ്യത
  • നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിലാണ് അദ്ദേഹം
കാലിത്തീറ്റ കുംഭകോണം; ദുംക കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം, ജയിൽ മോചിതനായേക്കും

പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റ് മൂന്ന് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ജയിൽ മോചിതനാകാനാണ് സാധ്യത. നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിലാണ് അദ്ദേഹം. ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ട് വർഷമായി റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ജനുവരിയിൽ പ്രത്യേക വിമാനത്തിൽ ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.

ശിക്ഷയുടെ പകുതി കാലാവധി ലാലു പ്രസാദ് യാദവ് പൂർത്തിയാക്കിയെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാലുവിന്റെ അഭിഭാഷകൻ ദേവശ്രീ മണ്ഡൽ ഹൈക്കോടതിയിൽ നേരത്തെ ജാമ്യഹർജി നൽകിയിരുന്നു. എന്നാൽ ഫെബ്രുവരി 17ന് ഹൈക്കോടതി ജാമ്യഹർജി തള്ളി. പകുതി കാലാവധി പൂർത്തിയാകാൻ 17 ദിവസം കൂടി വേണമെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ ഈ കാലയളവ് പൂർത്തിയാക്കിയ ശേഷം വീണ്ടും ജാമ്യഹർജി നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ ലാലുവിനെതിരെ അഞ്ച് കേസുകളും ബിഹാറിൽ ഒരു കേസുമാണ് ഉള്ളത്. ജാർഖണ്ഡിലെ നാല് കേസുകളിൽ സിബിഐ സ്പെഷ്യൽ കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News