LIC Recruitment: എൽഐസി 'എഎഒ' തസ്തികകളിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ജനുവരി 31

രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 17, 20നും മെയിൻ പരീക്ഷ 2023 മാർച്ച് 18 ന് നടത്തും.

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 01:00 PM IST
  • 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • താൽപര്യമുള്ളവർക്ക് https://licindia.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
  • ജനുവരി 31 വരെയാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം.
LIC Recruitment: എൽഐസി 'എഎഒ' തസ്തികകളിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ജനുവരി 31

LIC Assistant Administrative Officer recruitment: എൽഐസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് https://licindia.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 31 വരെയാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം. 31നുള്ളിൽ ഫീസടച്ച് ഉദ്യോ​ഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷയ്ക്ക് മുൻപായി അഡ്മിറ്റ് കാർഡും ലഭിക്കും. 

തസ്കകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷാ തീയതി - 2023 ഫെബ്രുവരി 17, 20. മെയിൻ പരീക്ഷ 2023 മാർച്ച് 18 ന് നടത്തും. പ്രിലിമിനറി പരീക്ഷ (ഫേസ് I), മെയിൻ പരീക്ഷ (ഫേസ് II), അഭിമുഖം എന്നിവയ്ക്ക് ശേഷം പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ എക്സാമിനേഷനും. മെയിൻ പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാർക്കുകൾ ഉദ്യോഗാർത്ഥികളുടെ അന്തിമ മെറിറ്റ് ലിസ്റ്റിംഗിനായി (ഫൈനൽ സെലക്ഷൻ) പരിഗണിക്കും.

അപേക്ഷ ഫീസ്
 
Others Rs. 700
SC/ST Rs. 85
PwBD Rs. 85
 
ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ എന്നിവ വഴി ഉദ്യോ​ഗാർത്ഥികൾക്ക് ഫീസ് അടയ്ക്കാവുന്നതാണ്. 
 
 
പ്രായപരിധി 

കുറഞ്ഞ പ്രായം: 21 വയസ്

പരമാവധി പ്രായം: 30 വയസ്

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയിരിക്കണം. സൂചിപ്പിച്ച വിദ്യാഭ്യാസ യോഗ്യത സർക്കാർ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡിൽ നിന്നായിരിക്കണം. ഫലം 01.01.2023-നോ അതിനുമുമ്പോ പ്രഖ്യാപിച്ചിരിക്കണം. 01.01.2023-നോ അതിനുമുമ്പോ ഫലം പ്രഖ്യാപിച്ചതിന് ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ശരിയായ രേഖകൾ അഭിമുഖം നടക്കുന്ന സമയത്ത് സമർപ്പിക്കേണ്ടതാണ്. 

എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1: എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ 'www.licindia.com' സന്ദർശിക്കുക

ഘട്ടം 2: ഹോം പേജിൽ 'കരിയേഴ്സ്' വിഭാഗം തിരഞ്ഞെടുക്കുക.

ഘട്ടം 3: LIC AAO 2023-ന്റെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ബ്രോഷർ ഡൗൺലോഡ് ആകും (നിങ്ങളുടെ ഡെസ്ക്ടോപ്പ് ക്രമീകരണങ്ങൾ പോപ്പ്-അപ്പുകൾ അനുവദിക്കുന്നുവെന്ന് ഉറപ്പാക്കുക).

ഘട്ടം 5: നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഘട്ടം 6: നിങ്ങളുടെ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക (ആവശ്യമായ വലുപ്പവും അളവുകളും പരിശോധിക്കുക).

ഘട്ടം 7: സമർപ്പിക്കുക (Submit) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഘട്ടം 8: അപേക്ഷാ ഫോമിനായി പണമടയ്ക്കുക.

ഘട്ടം 9: ഫോം പ്രിന്റ് ഔട്ട് എടുക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News