ജമ്മുകാശ്മീരിൽ മിന്നൽ പ്രളയത്തിൽ 5 പേർ മരിച്ചു. ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കുപ്‌വാര-സോപൂർ ദേശീയ പാത അടച്ചു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ നുൻ കരുതലിന്റെ ഭാഗമായി താഴ്വാരയിലുളള സ്കൂളുകളും റിയാസി ജില്ലയും അടച്ചിടാനാണ് തീരുമാനം.
കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻ നാശമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. കുപ്‌വാരയിലെ പൊഹ്‌റു നല്ലയിൽ ഇന്നലെ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.