ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 93 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. പോളിംഗ് രാവിലെ ഏഴ് മുതൽ ആരംഭിച്ചിട്ടുണ്ട്. 1300 ലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുഉള്ളത്.
Voting for the third phase of #LokSabhaElections2024 begins. Polling being held in 93 constituencies across 11 states and Union Territories (UTs) today.
17.24 crore voters are casting their votes today. pic.twitter.com/CpQ7gGurNG
— ANI (@ANI) May 7, 2024
Also Read: പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
മൂന്നാംഘട്ടത്തിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍ എന്നു പറയുന്നത് ഗുജറാത്ത്, കര്‍ണാടക, സംസ്ഥാനങ്ങളാണ്. ഗുജറാത്തിലെ 25 സീറ്റുകള്‍, കര്‍ണാടകയില്‍ ബാക്കിയുള്ള 14 സീറ്റുകള്‍, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുത്ത് നടക്കുന്നത്. കൂടാതെ അസം 4, ഛത്തീസ്ഗഡ് 7, ബിഹാര്‍ 5, മധ്യപ്രദേശ് 9, പശ്ചിമ ബംഗാള്‍ 4, ഗോവ, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിൽ രണ്ട് വീതം സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
Also Read: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി എന്നിവരെ കൂടാതെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം തുടങ്ങിയവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ സമയബന്ധിതമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാം ഘട്ടം മുതല്‍ എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ആകെയുള്ള 543 സീറ്റുകളില്‍ 283 സീറ്റുകളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.