ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. അപകടമുണ്ടായത് കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ്.
Also Read: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഒറ്റയടിക്ക് വർധിച്ചത് 280 രൂപ!
അപകടത്തിൽ ലോറി ഡ്രൈവർ അടക്കം 4 പേർ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചത് മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നുപോയി. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്നാണ് റിപ്പോർട്ട്.
Also Read: ബുധനും ചൊവ്വയും ചേർന്ന് കിടിലം രാജയോഗം; ഇവർ സമ്പന്നതയിൽ ആറാടും!
കഴിഞ്ഞ ഒരു മാസത്തിനിടെ തമിഴ്നാട്ടിൽ റിനിരവധി റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 26 ന് ചെന്നൈ-തിരുച്ചി ഹൈവേയിൽ ചെങ്കൽപട്ട് ജില്ലയിലെ പാടാളത്തിന് സമീപം കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളും രണ്ട് കുട്ടികളും മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്