Elephant Attack: തിരൂർ പുതിയങ്ങാടിയിൽ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു!

Elephant Attack In Malappuram: പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2025, 07:04 AM IST
  • തിരൂർ പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധി പേർക്ക് പരിക്ക്
  • പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്
  • മദമിളകിയ ആന ഒരാളെ തൂക്കിയെറിഞ്ഞു
Elephant Attack: തിരൂർ പുതിയങ്ങാടിയിൽ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു!

മലപ്പുറം: തിരൂർ പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ തൂക്കിയെറിഞ്ഞു. ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും. ഇയാൾ ​ആശുപത്രിയിൽ ചികിത്സയിലാണ്. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read: എംഡിഎംഎയുമായി കൊച്ചിയിൽ രണ്ട് പേർ പിടിയിൽ; പിടികൂടിയത് 100 ഗ്രാം എംഡിഎംഎ

നേർച്ചയുടെ സമാപനചടങ്ങിനിടെ രാത്രി 12.30 നായിരുന്നു സംഭവം നടന്നത്.  ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഒടുവിൽ പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ വൻ അപകടം ഒഴിവായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 2.15 ഓടെയാണ് പാപ്പാൻ ആനയെ തളച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News