ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഏറെ പ്രസക്തമാണ്.
ഏതൊരു ദാമ്പത്യബന്ധവും മനോഹരമാക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം വിശ്വാസ്യത പുലര്‍ത്തണമെന്ന് ചാണക്യൻ പറയുന്നു. ഒരാൾ വിവാഹത്തിന് മുമ്പ് തന്റെ ഭാവി പങ്കാളിയോട് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് ചാണക്യ നീതിയിൽ പറയുന്നു. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതം നല്‍കാവൂ...
വിവാഹത്തിന് മുമ്പ് ഭാവി ജീവിത പങ്കാളിയുടെ പ്രായം അറിയണമെന്ന് ചാണക്യൻ പറയുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ പ്രായ വ്യത്യാസങ്ങളുമുണ്ടെങ്കില് ആ ബന്ധത്തില്‍ ധാരണക്കുറവുണ്ടാകാം.
അതിനാൽ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ അധികം പ്രായവ്യത്യാസം ഉണ്ടാകരുതെന്ന് ചാണക്യന് ഓർമിപ്പിക്കുന്നു.
വിവാഹത്തിന് മുമ്പ് ഭാവി ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കണം.ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങള്‍ പങ്കാളിക്ക് ഉണ്ടോ എന്ന് കണ്ടെത്തണം. ഇല്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകും.
അതേസമയം വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിക്ക് അസുഖമുണ്ടാകാം. ആ അവസരത്തിൽ അവരോടൊപ്പം നില്‍ക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആ ഘട്ടത്തില്‍ അവരെ ഉപേക്ഷിക്കാന്‍ പാടില്ല.
ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയുക. ഭൂതകാലം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ അവര്‍ സമ്മതിക്കുന്നുവെങ്കില്‍ മാത്രം വിവാഹത്തിന് ഒരുങ്ങാം.
എന്നാല്‍ വിവാഹത്തിന് മുമ്പ് അവര്‍ക്ക് എന്ത് ബന്ധമാണ് ഉണ്ടായിരുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതുവഴി ഭാവിയില്‍ വന്നേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)