Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

Ashok Chavan: 2008 ഡിസംബർ മുതൽ 2010 നവംബർ വരെ സംസ്ഥാനത്തിന് നേതൃത്വം നൽകിയ  അശോക് ചവാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചത് മഹാരാഷ്ട്ര രാഷ്ട്രീയ രംഗത്ത് അലയൊലികൾ സൃഷ്ടിച്ചിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 03:18 PM IST
  • കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയ ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു
Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

Mumbai: മഹാരാഷ്ട്രയില്‍ നിന്നും ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് കനത്ത തിരിച്ചടി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. MLA സ്ഥാനവും അദ്ദേഹം രാജിവച്ചു.  തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന്‍ രാജിക്കത്ത് കൈമാറിയത്.

Also Read:  UPI Services: ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചു 
 
അശോക് ചവാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചത് മഹാരാഷ്ട്ര രാഷ്ട്രീയ രംഗത്ത് അലയൊലികൾ സൃഷ്ടിചിരിയ്ക്കുകയാണ്. 2008 ഡിസംബർ മുതൽ 2010 നവംബർ വരെ സംസ്ഥാനത്തിന് നേതൃത്വം നൽകിയ ചവാൻ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒരു പ്രമുഖ വ്യക്തിയാണ്. കൂടാതെ, കോണ്‍ഗ്രസ്‌ പാർട്ടിക്കുള്ളിലെ വിപുലമായ അനുഭവത്തിനും നേതൃത്വ റോളിനും പേരുകേട്ട വ്യക്തിയാണ് അദ്ദേഹം. 

അടുത്തിടെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് പേരുകേട്ട പല നേതാക്കളേയും നഷ്ടപ്പെട്ടു. അടുത്തിടെയാണ് മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (NCP) ചേർന്നത്. അതിനു പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ മിലിന്ദ് ദേവ്‌റ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപനം നടത്തിയിരുന്നു. 
 
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ചവാന്‍റെ രാജി മഹാരാഷ്ട്രയിൽ കോൺഗ്രസ് പാര്‍ട്ടിയ്ക്ക് കനത്ത നഷ്ടമാണ് സൂചിപ്പിക്കുന്നത്. എതിരാളികളുടെ കടുത്ത മത്സരത്തിനിടയിൽ പാർട്ടി സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന അവസരത്തിലാണ് ചവാന്‍ രാജി വയ്ക്കുന്നത് എന്നത് പാര്‍ട്ടിയെ സംബന്ധി ച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായ സാഹചര്യം ആണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. ചവാന്‍റെ രാജി പാർട്ടിയുടെ ഭാവി ദിശയെക്കുറിച്ചും അതിന്‍റെ തന്ത്രങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയ ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍.  കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ബി ചവാന്‍റെ മകനാണ് അശോക് ചവാന്‍.  
 
ഇതിനിടെ വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്  സൂചന നല്‍കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News