Agniveer recruitment: അ​ഗ്നിവീർ റിക്രൂട്ട്മെന്റിൽ മാറ്റങ്ങൾ; പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാം

Agniveer recruitment process: സേനയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം നിയുക്ത കേന്ദ്രങ്ങളിൽ ഓൺലൈനായി കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) എഴുതണം. തുടർന്ന് റിക്രൂട്ട്മെന്റ് റാലികളിൽ ശാരീരിക പരിശോധനകളും തുടർന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പായി മെഡിക്കൽ എക്സാമിനേഷനും നടത്തും.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 05:08 PM IST
  • ഇന്ത്യൻ ആർമി ഇതുവരെ 19,000 ഉദ്യോഗാർത്ഥികളെ അഗ്നിവീറിനായി റിക്രൂട്ട് ചെയ്തിട്ടുണ്ട്
  • വ്യോമസേനയും നാവികസേനയും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്
  • ഈ സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള ലക്ഷ്യം 46,000 ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുക എന്നതാണ്
Agniveer recruitment: അ​ഗ്നിവീർ റിക്രൂട്ട്മെന്റിൽ മാറ്റങ്ങൾ; പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാം

അ​ഗ്നിവീർ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തി സൈന്യം. സേനയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം നിയുക്ത കേന്ദ്രങ്ങളിൽ ഓൺലൈനായി കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) എഴുതണം. തുടർന്ന് റിക്രൂട്ട്മെന്റ് റാലികളിൽ ശാരീരിക പരിശോധനകളും തുടർന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പായി മെഡിക്കൽ എക്സാമിനേഷനും നടത്തുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

സേനയിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി കരസേന മൂന്ന് ഘട്ടങ്ങൾ അടുത്തിടെ പുറത്തിറക്കി. ആദ്യം എൻട്രൻസ് എക്സാം, ശാരീകര പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവയാണവ. മുമ്പ് അ​ഗ്നിവീർ റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികൾ ആദ്യം ശാരീരിക ക്ഷമത പരീക്ഷയും പിന്നീട് അവരുടെ മെഡിക്കൽ പരിശോധനയും നടത്തണമായിരുന്നു. അവസാന ഘട്ടമായാണ് സിഇഇ യോഗ്യത നേടുന്നത്.

ALSO READ: LIC ADO Recruitment 2023: എൽഐസിയിൽ എഡിഒ തസ്തികയിൽ ഒഴിവുകൾ; പ്രിലിമിനറി പരീക്ഷ മാർച്ചിൽ

ഇന്ത്യൻ ആർമി ഇതുവരെ 19,000 ഉദ്യോഗാർത്ഥികളെ അഗ്നിവീറിനായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. വ്യോമസേനയും നാവികസേനയും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള ലക്ഷ്യം 46,000 ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുക എന്നതാണ്.

റിക്രൂട്ട്‌മെന്റ് റാലികളിൽ ആയിരക്കണക്കിന് ഉദ്യോ​ഗാർഥികൾ പങ്കെടുക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക്കൽ തയ്യാറെടുപ്പുകളും നിയമന നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ കാരണമായതായി സൈനിക ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പുതിയ അ​ഗ്നിവീർ റിക്രൂട്ട്‌മെന്റ് നടപടിക്രമം റാലിയുടെ ചെലവുകൾ കുറയ്ക്കുകയും ലോജിസ്റ്റിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഭാരം കുറയ്ക്കുകയും ചെയ്യുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News