അങ്ങിനെ 70 വർഷങ്ങൾക്ക് ശേഷം ചീറ്റകൾ രാജ്യത്ത് എത്തിയിരിക്കുകയാണ്. അവസാനത്ത ചീറ്റയും വേട്ടയാടപ്പെടുകയും പിന്നീട് വംശനാശ ഭീക്ഷണി ഉണ്ടാവുകയും ചെയ്തതോടെയാണ് ചീറ്റകൾക്കായി രാജ്യം ഓപ്പറേഷന്‍ ചീറ്റ ആരംഭിച്ചത്. ഇതിൻറെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് നമീബിയയിൽ നിന്നും ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. മാർജാര വംശജരാണെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. മിക്കവാറും പേരും പുള്ളി പുലിയും ചീറ്റകളും ഒന്നാണെന്നാണ് കരുതുന്നത്. അതാണ് ഇവിടെ പരിശോധിക്കുന്നത്.
പ്രധാന വ്യത്യാസങ്ങൾ
ചീറ്റ പ്രധാനമായും ആഫ്രിക്കയിലും സവന്ന പുൽമേടുകളിലും ഇറാന്റെ ചില ഭാഗങ്ങളിലും മാത്രമാണ് കാണപ്പെടുന്നത്. ലോകത്ത് എല്ലായിടത്തും തന്നെ പുള്ളിപ്പുലികളുണ്ട്.ഇടതൂർന്ന വനപ്രദേശങ്ങൾ, പർവതങ്ങൾ, മരുഭൂമികൾ എന്നിവയിൽ നിന്നുള്ള മിക്ക ആവാസവ്യവസ്ഥകളിലും കാണപ്പെടുന്ന ഏറ്റവും വ്യാപകമായ വന്യജീവിയാണ് പുള്ളിപ്പുലികൾ.
ALSO READ: 70 വർഷത്തിന് ശേഷം ചീറ്റകൾ ഇന്ത്യയിലേക്ക്; പ്രത്യേക ദൗത്യവുമായി ബോയിംഗ് 747
പുള്ളിപ്പുലികൾ രാത്രിയിൽ വേട്ടയാടുകയും ഏകാന്തജീവിതം നയിക്കുകയും ചെയ്യുമ്പോൾ ചീറ്റകൾ പകൽ സമയത്ത് വേട്ടയാടുകയും കൂട്ടത്തോടെ ജീവിക്കുകയും ചെയ്യുന്നു.ചീറ്റകൾ വേഗമേറിയ ഓട്ടക്കാരാണ്, അവയ്ക്ക് മണിക്കൂറിൽ 110-115 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും, അതേസമയം പുള്ളിപ്പുലികൾക്ക് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ മാത്രമെ ഓടു
പുള്ളിപ്പുലികൾക്ക് വളരെ എളുപ്പത്തിൽ മരം കയറാൻ കഴിയും അവയ്ക്ക് തങ്ങളുടെ നഖം ഉപയോഗിക്കാൻ സാധിക്കും അതേസമയം ചീറ്റകൾക്ക് കഴിയില്ല.പുള്ളിപ്പുലികൾക്ക് ശക്തമായ പല്ലുകളും താടിയെല്ലുകളും ഉണ്ട്. ചീറ്റകൾക്ക് ചെറിയ താടിയെല്ലുകളും പല്ലുകളുമാണുള്ളത്. രുതഗതിയിലുള്ള ഇവയുടെ മൂക്ക് വലുതാണ്.
മെലിഞ്ഞ ശരീര പ്രകൃതിയാണ് ചീറ്റകൾക്ക് എന്നാൽ കരുത്തുറ്റ ശരീരമാണ് പുള്ളിപ്പുലികൾക്ക്. ചീറ്റകൾക്ക് പരന്ന വാലുകളാണെങ്കിൽ പുള്ളിപ്പുലികൾക്ക് വളഞ്ഞ വാലുകളുമാണുള്ളത്. കണ്ണിന് താഴേക്ക് കണ്ണു നീർ പോലെ കറുത്ത പാടുകൾ ചീറ്റകൾക്കുണ്ട്. ഇവയുടെ ശരീരത്തിൽ വലിയ കറുത്ത പൊട്ടുകളാണുള്ളതെങ്കിൽ പുള്ളിപ്പുലികൾക്ക് പുള്ളികളാണുള്ളത്.
ചീറ്റകളുടെ കാലിലെ നഖങ്ങൾ ഉള്ളിലേക്ക് വലിക്കാൻ സാധിക്കും. എന്നാൽ പുള്ളിപ്പുലികൾക്ക് ഇത് സാധിക്കില്ലെന്നതാണ് പ്രത്യേകത. പൂച്ചയുമായി കൂടുതൽ രൂപ സാദൃശ്യമുള്ളവയാണ് ചീറ്റകൾ.
ഇന്ത്യയിലെ അവാസനത്തെ ചീറ്റകൾ
1952-ലാണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്ത് ചീറ്റകൾക്ക് വംശ നാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഛത്തിസ്ഗഡിലെ മഹാരാജ രാമാനുജ് പ്രതാപ്സിങ് ഡിയോ ആയിരുന്നു രാജ്യത്തെ അവസാനത്തെ മൂന്ന് ചീറ്റകളെയും വേട്ടയാടി പിടിച്ചത്. ഇതോടെ ചീറ്റകളുടെ അവസാന കണ്ണിയും രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...