തൃശ്ശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ആൻ മരണത്തിന് കീഴടങ്ങിയത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശി അലീന അർധരാത്രിയോടെ മരിച്ചിരുന്നു. എറിൻ, നിമ എന്നിവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവർ ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് റിപ്പോർട്ട്.
ഹിമ എന്ന സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം നടന്നത്. ഡാം റിസർവോയറിൽ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കുട്ടികളുടെ ബഹളം കേട്ട നാട്ടുകാരാണ് രക്ഷയ്ക്കെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ അറിയിച്ചു.
Also Read: Peechi Dam Drowning Accident: പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു
ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് റിസര്‍വോയര്‍ കാണാന്‍ പോയത്. ചെരിഞ്ഞുനിന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടു പേര് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണെന്നും. തുടർന്ന് കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.