Manipur Violence Update: മണിപ്പൂര്‍ സംഘര്‍ഷം, ഇന്‍റർനെറ്റ് നിരോധനം ജൂലൈ 10 വരെ നീട്ടി

Manipur Violence Update: മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 10:42 AM IST
  • നടപടികളുടെ ഭാഗമായി മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് ഇന്‍റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം 2023 ജൂലൈ 10 വരെ നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ചയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.
Manipur Violence Update: മണിപ്പൂര്‍ സംഘര്‍ഷം, ഇന്‍റർനെറ്റ് നിരോധനം ജൂലൈ 10 വരെ നീട്ടി

Manipur Violence Update: മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന അക്രമസംഭവങ്ങള്‍ ശമിക്കുന്ന മട്ടില്ല. 
 
നടപടികളുടെ ഭാഗമായി മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് ഇന്‍റർനെറ്റ്  സേവനങ്ങൾക്കുള്ള നിരോധനം 2023 ജൂലൈ 10 വരെ നീട്ടി  ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ചയാണ് ഈ  ഉത്തരവ് പുറത്തിറക്കിയത്. മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു. 

Also Read:  PM Kisan Latest Update: പിഎം കിസാൻ പദ്ധതിയിൽ വന്‍ മാറ്റങ്ങൾ, കോടിക്കണക്കിന് കർഷകരെ നേരിട്ട് ബാധിക്കും

പബ്ലിക് എമർജൻസി അല്ലെങ്കിൽ പബ്ലിക് സേഫ്റ്റി  റൂൾസ്, 2017  പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്   ടെലികോം സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ (Temporary Suspension of Telecom Services) ജൂലൈ 10 വരെ നീട്ടിയതായി ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പൊതു ജനങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിനും പരിപാലനത്തിനും ഗുരുതരമായ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് തൃപ്തിപ്പെട്ട സാഹചര്യത്തില്‍ ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള മൊബൈൽ ഡാറ്റ സേവനങ്ങൾ, ഇൻറർനെറ്റ്/ഡാറ്റ സേവനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ/നിയന്ത്രിക്കാൻ ഇതിനാൽ ഉത്തരവിടുന്നതായി ഒരു ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Also Read:  Kerala Rain: മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇതോടെ റിലയൻസ് ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ബ്ലാക്ക്, ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച്, വിപിഎൻ, മണിപ്പൂർ സംസ്ഥാനത്തിന്‍റെ പ്രദേശിക അധികാരപരിധിയിലുള്ള ഭാരത്‌നെറ്റ് ഫേസ്- II ന്‍റെ VSATS വഴിയുള്ള ഇന്റർനെറ്റ്/ഡാറ്റ സേവനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ് എന്നും അറിയിപ്പില്‍ പറയുന്നു.  ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഈ സസ്പെൻഷൻ ഉത്തരവ് ജൂലൈ 10 ഉച്ചകഴിഞ്ഞ് 3:00 വരെ  പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പൊതുജനങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഉത്തരവില്‍  പറയുന്നു.

അതേസമയം, മണിപ്പൂർ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾ ബുധനാഴ്ച വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മെയ് 3 ന് മലയോര സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെത്തുടർന്ന് രണ്ട് മാസത്തിലധികം അടച്ചുപൂട്ടിയ ശേഷമാണ്  1-8 വരെയുള്ള ക്ലാസുകൾ പുനരാരംഭിച്ചത്.  

വിദ്യാർത്ഥികളുടെ ക്ഷേമം കണക്കിലെടുത്താണ് ഈ നീക്കം, നീണ്ട വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തുഷ്ടരാണെന്നും അധികൃതര്‍ പറയുന്നു.  

അതേസമയം, മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന വംശീയ കലാപത്തില്‍ ഇതുവരെ 120ലധികം ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്. 

സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച്  ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്. 
 
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലായും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഗോത്രവർഗ്ഗക്കാർ - നാഗകളും കുക്കികളും മലയോര ജില്ലകളിൽ താമസിക്കുന്നു.

 

 

 
  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News