Visakhapatnam: വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു

Visakhapatnam fishing harbour fire: ചില ക്രിമിനലുകളാണ് ബോട്ടുകൾക്ക് തീയിട്ടതെന്ന് സംശയിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധന ടാങ്കുകളിൽ തീ പടർന്നതിനെ തുടർന്ന് ചില ബോട്ടുകളിൽ സ്ഫോടനം ഉണ്ടായത് പരിഭ്രാന്തി പരത്തി.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 10:37 AM IST
  • രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു
  • തീ മറ്റുള്ള ബോട്ടുകളിലേക്ക് പടരാതിരിക്കാൻ ബോട്ടിന്റെ കെട്ടഴിച്ച് ഒഴുക്കിവിട്ടു
  • എന്നാൽ കാറ്റും വെള്ളത്തിന്റെ ഒഴുക്കും ബോട്ടുകളെ തിരികെ ജെട്ടിയിലേക്ക് കൊണ്ടുവന്നു
  • താമസിയാതെ മറ്റ് ബോട്ടുകളും കത്തിനശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു
Visakhapatnam: വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു

വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകൾക്കൊപ്പം ഇന്ത്യൻ നാവിക സേനയുടെ കപ്പലും എത്തി. ഓരോ ബോട്ടിനും ഏകദേശം 15 ലക്ഷം രൂപ വിലവരും. അപകടത്തിൽ ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. തീ മറ്റുള്ള ബോട്ടുകളിലേക്ക് പടരാതിരിക്കാൻ ബോട്ടിന്റെ കെട്ടഴിച്ച് ഒഴുക്കിവിട്ടു. എന്നാൽ കാറ്റും വെള്ളത്തിന്റെ ഒഴുക്കും ബോട്ടുകളെ തിരികെ ജെട്ടിയിലേക്ക് കൊണ്ടുവന്നു. താമസിയാതെ മറ്റ് ബോട്ടുകളും കത്തിനശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ബോട്ടുകളിലെ ഡീസൽ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാൻ കാരണമായെന്നും പ്രദേശം മുഴുവൻ വലിയ തീപിടിത്തമുണ്ടായതായും പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ചില ക്രിമിനലുകളാണ് ബോട്ടുകൾക്ക് തീയിട്ടതെന്ന് സംശയിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധന ടാങ്കുകളിൽ തീ പടർന്നതിനെ തുടർന്ന് ചില ബോട്ടുകളിൽ സ്ഫോടനം ഉണ്ടായത് പരിഭ്രാന്തി പരത്തി.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരഭിച്ചുവെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് പോലീസ് കമ്മീഷണർ രവിശങ്കർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News