Religious Conversion: മതപരിവര്‍ത്തനം നടത്തിയതായി ആരോപണം, ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം

മധ്യപ്രദേശില്‍  നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്ന  ആരോപണം ഉന്നയിച്ച്‌  ക്രിസ്ത്യൻ സ്‌കൂളിന് നേരെ ആക്രമം. സ്‌കൂളിൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സമയത്തായിരുന്നു സംഭവം.  

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 11:07 AM IST
  • 8 വിദ്യാർത്ഥികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
  • എന്നാൽ ഇത് സ്‌കൂൾ അധികൃതർ നിഷേധിച്ചു. മധ്യപ്രദേശിലെ വിദിഷയിലുള്ള സെന്‍റ് ജോസഫ് സ്കൂളിലാണ് സംഭവം അരങ്ങേറിയത്.
Religious Conversion: മതപരിവര്‍ത്തനം നടത്തിയതായി ആരോപണം, ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം

Vidisha, MP: മധ്യപ്രദേശില്‍  നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്ന  ആരോപണം ഉന്നയിച്ച്‌  ക്രിസ്ത്യൻ സ്‌കൂളിന് നേരെ ആക്രമം. സ്‌കൂളിൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സമയത്തായിരുന്നു സംഭവം.  

8 വിദ്യാർത്ഥികളെ ക്രിസ്തുമതത്തിലേക്ക്  പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു  പ്രതിഷേധം. എന്നാൽ ഇത് സ്‌കൂൾ അധികൃതർ നിഷേധിച്ചു. മധ്യപ്രദേശിലെ  വിദിഷയിലുള്ള  സെന്‍റ്  ജോസഫ് സ്കൂളിലാണ് സംഭവം അരങ്ങേറിയത്.  
സ്കൂള്‍ പരിസരത്ത്  തടിച്ചുകൂടിയ ആളുകള്‍  സ്‌കൂളിന്‍റെ വസ്തുവകകൾക്ക് നാശമുണ്ടാക്കിയതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.  10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.  സംഘർഷത്തിനിടെ സ്‌കൂൾ കെട്ടിടത്തിന് നേരെ കല്ലേറുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Alo Read: Omicron | രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരം​ഗ സാധ്യത; വിലയിരുത്തി ആരോഗ്യ വിദഗ്ധർ

കലാപം നടത്തിയതിന് അജ്ഞാതർക്കെതിരെ പോലീസ് കേസെടുത്തു,  പ്രതികളെ കണ്ടെത്തി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നു.  മാധ്യമങ്ങളിലൂടെ  പ്രതിഷേധത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പ്രാദേശിക ഭരണകൂടത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായി സ്‌കൂൾ മാനേജ്‌മെന്‍റ്  വക്താവ് പറഞ്ഞു. 

നൂറുകണക്കിന് പ്രദേശവാസികളും  ബജരംഗദള്‍ പോലുള്ള ഗ്രൂപ്പുകളിലെ  അംഗങ്ങളും പ്രക്ഷോഭകരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്.  

അതേസമയം, സംഘർഷത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സംസ്ഥാന വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി നിലേഷ് അഗർവാൾ  പറഞ്ഞു. സ്കൂളിന് പുറത്ത് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും VHP അവകാശപ്പെട്ടു, കൂടാതെ, തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും   ആരോപിക്കപ്പെടുന്ന ബഹളവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News