ബീഹാർ: നീറ്റ് പരീക്ഷ വിവാദം തുടരുമ്പോൾ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പുറത്ത്. വിദ്യാർത്ഥികൾ ഉൾപ്പടെ 13 പേർ അറസ്റ്റിൽ. പരീക്ഷയുടെ ഫലം വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ പുറത്തെത്തുന്നത്. ചോദ്യപേപ്പര്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് കൈമാറിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി.
ചെക്കുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പോലീസ് അറിയിച്ചു. ഇതുവരെ ബീഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ 13 പേരെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ചോദ്യപേപ്പറുകള്‍ക്കായി കുട്ടികളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നല്‍കി എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ വെളിപ്പെടുത്തൽ.
ALSO READ: ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ വീടുകൾ ഇടിച്ചു നിരത്തി; വിശദീകരണം ഇങ്ങനെ
കസ്റ്റഡിയില്‍ ആയ ഉദ്യോഗാർത്ഥികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ചില ചോദ്യപേപ്പറുകളും ലഭിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയുടേതാണോ ഇത് എന്ന് തെളിയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദ്യപേപ്പറുകളുടെ പകര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടു. ചോദ്യപേപ്പറുകളുടെ പകര്‍പ്പ് ലഭിക്കുന്നതിനനുസരിച്ച് ഫോറന്‍സിക് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.