ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതിയെ പിടികൂടിയെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യാജവാർത്തകള്ഡ പ്രചരിപ്പിക്കരുതെന്നും എൻഐഎ അറിയിച്ചു. ബുധനാഴ്ച്ച രാവിലെയോടെയാണ് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട മുഖ്യപ്രതി അറസ്റ്റിലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. കർണാടകയിലെ ബെല്ലാരിയിൽ നിന്നും ഷബീർ എന്ന വ്യക്തിയെ എൻഐഎ പിടികൂടി എന്ന തരത്തിലാണ് വാർത്തകൾ എത്തിയിരുന്നത്.
ഇയാളെ അന്വേഷണ ഏജൻസി വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ടുകൾ എത്തി. ഇവയെല്ലാം പാടെ നിഷേധിച്ചിരിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി.ഈ സാഹചര്യത്തിൽ കുറ്റകൃത്യം നടന്നത് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് യാതാര്ഡത്ഥ്യം. കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
ALSO READ: കോൺഗ്രസിനെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് അജയ് കപൂര്‍ ബിജെപിയില്‍!!
പ്രാരംഭത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ രൂപരേഖയും അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സംഘത്തെ അറിയിക്കണമെന്നും പാരിതോഷികമായി 10 ലക്ഷവും പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രതിയെക്കുറിച്ച വിവരങ്ങൾ കൈമാറുന്നവരെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.