New Delhi: കൊറോണ വൈറസിന്റെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും മാരകമായ Omicron വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും രാജ്യം തികഞ്ഞ ജാഗ്രതയിലാണ്.
വൈറസിനെ തടുക്കുന്നതിനായി രാജ്യം വിമാന യാത്രാ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ്. Omicron വകഭേദം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജ്യം ആശങ്കയിലാണ്. കോവിഡ്-19 വാക്സിനുകള്‍ ഈ വകഭേദത്തെ ചെറുക്കുമോ എന്നതാണ് ശക്തമായി ഉയരുന്ന ചോദ്യം.
ഈ അവസരത്തില്‍ Omicron വകഭേദത്തെക്കുറിച്ചും, ജനങ്ങളുടെ ആശങ്കകള്‍ക്കും മറുപടി നല്‍കുകയാണ് എയിംസ് All Indian Medical Sciences - AIMS) മേധാവി രൺദീപ് ഗുലേറിയ (Randeep Guleria).
Also Read: Omicron | ഒമിക്രോണിനെതിരെ അതീവ ജാഗ്രതയിൽ കേരളം; കോവിഡ് വിദഗ്ധസമിതി നാളെ യോഗം ചേരും
Spike Protein Region-ല്‍ 30- ല്‍ അധികം തവണ ജനിതകമാറ്റം സംഭവിച്ച വൈറസാണ് ഇതെന്നാണ് Omicron വകഭേദം സംബന്ധിച്ച രൺദീപ് ഗുലേറിയ (Randeep Guleria) പറഞ്ഞ പ്രധാന കാര്യം. കൂടാതെ, കോവിഡ്-19 വാക്സിൻ നല്കുന്ന സംരക്ഷണത്തെ ചെറുക്കാനുള്ള ശേഷി ഈ വൈറസിന് ഉണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈറസിന് സംഭവിച്ചിരിയ്ക്കുന്ന വലിയ തോതിലുള്ള ജനിതകമാറ്റം (mutation) ഈ വകഭേദത്തിന്, വാക്സിന് നല്കുന്ന സംരക്ഷണം തകര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, നിലവിലെ സാഹചര്യം അനുസരിച്ച് ഇപ്പോള്‍ നല്‍കിവരുന്ന വാക്സിനുകളുടെ ഫലപ്രാപ്തി വിലയിരുത്തേണ്ടതുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
ഭാവി പ്രവർത്തനങ്ങളും വിശദാംശങ്ങളും ഈ വകഭേദത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അനുസരിച്ചിരിയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
അതിനുപുറമെ, കോവിഡ്-19 സംബന്ധിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കേണ്ടതിന്റെയും നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
"എല്ലാവരും മസ്ല്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ, എല്ലാവര്ക്കും 2 ഡോസ് വാക്സിന് ലഭ്യമായി എന്ന് ഉറപ്പു വരുത്തണം. ഇതുവരെ വാക്സിന് എടുകത്തവരെ വാക്സിന് എടുക്കാന്‍ പ്രേരിപ്പിക്കണം", അദ്ദേഹം പറഞ്ഞു.
Omicron or B.1.1.529 Variant - നെ 'ആശങ്കയുടെ വകഭേദം' (variant of concern) എന്നാണ് ലോകാരോഗ്യ സംഘടന (WHO) വിശേഷിപ്പിച്ചത്. ഒമൈക്രോൺ (Omicron)അല്ലെങ്കിൽ ബി.1.1.529 വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. നിരവധി ദക്ഷിണാഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളില്‍ ഇതിനോടകം ഈ വകഭേദ ത്തിന്റെ സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ Omicron വേരിയന്റുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നിരുന്നാലും രാജ്യം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...