New Delhi : ഒരു സ്ഥാപനത്തിൽ നിന്ന് രാജിവെച്ച് മറ്റൊരു സ്ഥാപനത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വലയ്ക്കുന്നതാണ് പഴയ PF Account പുതിയ സ്ഥപാനത്തിലേക്കെത്തിക്കുന്നത്. അതിന് വേണ്ടി പഴയ സ്ഥാപത്തിലുള്ളവരെ ആശ്രയിച്ച് ചെയ്യുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയ കൂടിയാണ്.
ഇനി അത് വേണ്ട. ഇപിഎഫ്ഒയുടെ പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിക്കുന്നത്. പുതിയ സ്ഥാപനത്തിൽ പ്രവേശിക്കുമ്പോൾ പഴയ കമ്പിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചുയെന്ന് നമ്മുക്ക് തന്നെ ഓൺലൈനിലൂടെ മാറ്റം വരുത്താൻ സാധിക്കുന്നതാണ് പുതിയ അപ്ഡേറ്റ്.
ALSO READ : EPFO ൽ പരാതികൾ online ആയി സമർപ്പിക്കാം; വീട്ടിലിരുന്നുകൊണ്ട് പരിഹാരം കാണാം..!
നേരത്ത് പഴയ സ്ഥാപനത്തെ ആശ്രിയിച്ചായുരുന്നു ഇക്കാര്യങ്ങൾ നമ്മുടെ ഇപിഎഫഓ അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നത്. ഇന്നിപ്പോൾ ഇപിഎഫ് ഉപഭോക്താക്കൾക്ക് അവർക്ക് സ്വമേധായ അവരുടെ അക്കൗണ്ടിൽ പ്രവേശിച്ച് ഇവ മാറ്റാൻ സാധിക്കുന്നതാണ്.
ALSO READ : EPFO: ഈ 4 ഇപിഎഫ് ആനുകൂല്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
എങ്ങനെ ഇപിഎഫ്ഒ വെബ്സൈറ്റിൽ നിങ്ങളുടെ ഡേറ്റ് ഓഫ് എക്സിറ്റ് രേഖപ്പെടുത്താൻ സാധിക്കും?
- ആദ്യം ഇപിഎഫ്ഒ പോർട്ടിലിൽ പ്രവേശിക്കുക (https://unifiedportal-mem.epfindia.gov.in/memberinterface/.)
- തുടർന്ന് നിങ്ങളുടെ യുഎഎൻ നമ്പറും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുക
- ലോഗിൻ ചെയ്തതിന് ശേഷം മുകളിൽ മാനേജ് കർസർ വെക്കുമ്പോൾ (മൊബൈൽ കൂടിയാണ് പ്രവേശിക്കുകയാണെങ്കിൽ ടാപ് ചെയ്യുക) മാർക്ക് എക്സിറ്റ് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക
- ഇനി പിഎഫ് അക്കൗണ്ട് നമ്പർ തെരഞ്ഞെടുക്കുക
- അതിന് ശേഷം ഡേറ്റ് ഓഫ് എക്സിറ്റ് ക്ലിക്ക് ചെയ്യുക
- ഒടിപിക്കായി റിക്വസ്റ്റ് അയക്കുക (നിങ്ങളുടെ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം, അല്ലാത്തപക്ഷം നിങ്ങൾക്ക് ഒടിപി ലഭിക്കുന്നതല്ല)
- ഒടിപി രേഖപ്പെടുത്തിയതിന് ശേഷം ചെക്ക് ബോക്സ് തെരഞ്ഞെടുക്കുക, അതിൽ അപ്ഡേറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം ഓക്കെ ബട്ടണും ക്ലിക്ക് ചെയ്യുക
- അതിന് ശേഷം നിങ്ങളുടെ ഡേറ്റ് ഓഫ് എക്സിറ്റ് അപ്ഡേറ്റാവുന്നതാണ്.
ALSO READ : EPFO Pension Latest News: പിഎഫ് ഘടനയിൽ വലിയ മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ?
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഇപിഎഫഒ അക്കൗണ്ടിൽ ഡേറ്റ് ഓഫ് എക്സിറ്റ് ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുന്നതല്ല. അത് കൃത്യമായി ട്രാൻസ്ഫർ ചെയ്യുകയോ അപ്ഡേറ്റ് ചെയ്താൽ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാകുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...