പാമ്പന്‍ പാലത്തിന് പകരമായി നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാലങ്ങളിലൊന്നായ പാമ്പന്‍ പാലത്തിന് പകരമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലത്തിന് പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 

Last Updated : Mar 1, 2019, 03:02 PM IST
പാമ്പന്‍ പാലത്തിന് പകരമായി നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

രാമേശ്വരം: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാലങ്ങളിലൊന്നായ പാമ്പന്‍ പാലത്തിന് പകരമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലത്തിന് പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 

250 കോടി രൂപയാണ് പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ്. 2.05 കിലോമീറ്ററില്‍ ഇരട്ടപ്പാതയായിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. 

അതോടൊപ്പം, രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിച്ച് പുതിയ റെയില്‍വേ ലൈനിന്‍റെ നിര്‍മ്മാണത്തിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 1964 ലാണ് പാളം ഒലിച്ചുപോയത്. 85 ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് പാമ്പന്‍ പാലത്തിലൂടെ മണ്ഡപത്തിനും രാമേശ്വരത്തിനുമിടയില്‍ ട്രെയിന്‍ ഓടിയത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് പാലത്തിന്‍റെ ഇരുമ്പു തൂണിന് വിള്ളുണ്ടായതിനെ തുടര്‍ന്ന് മണ്ഡപം വരെയായി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

പുതിയ പാലത്തിന് 18.3 മീറ്ററുള്ള 100 സ്പാനുകളുണ്ടാകും. അതുപോലെ കപ്പലുകള്‍ക്ക് കടന്നുപോകുന്നതിന് 63 മീറ്റര്‍ നാവിഗേഷണല്‍ സ്പാനുമുണ്ടാകും. നിലവിലെ പാലത്തിന് ഇത് 22 മീറ്റര്‍ മാത്രമേയുള്ളൂ. തുരുമ്പ് പിടിക്കാത്ത സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്‌മെന്‍റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിംഗ് എഡ്ജ് സാങ്കേതികത, ദീര്‍ഘകാലം നിലനില്‍ക്കുന്ന പെയിന്‍റി൦ഗ് എന്നിവയും പാലത്തിന്‍റെ പ്രത്യേകതയാണ്.

നിലവിലെ പാലത്തിലെ ലിഫ്റ്റ് സാങ്കേതിക വിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകള്‍ കടന്നുപോയിരുന്നെങ്കില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലം 63 മീറ്റര്‍ പാലം അപ്പാടെ ലംബമായി കുത്തനേ മുകളിലേക്ക് നീങ്ങും. പാലത്തിന്‍റെ ഇരുവശങ്ങളിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.

അതേസമയം, കന്യാകുമാരിയിലേയ്ക്കുള്ള യാത്രമധ്യേ തിരുവനന്തപുരത്ത്, എയര്‍ ഫോഴ്‌സിന്‍റെ ടെക്‌നിക്കല്‍ ഏരിയയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും ആരോഗ്യ മന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം  ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചു. 

 

 

Trending News