Prophet Mohammad Row: മുഹമ്മദ് നബിയെകുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ BJP നേതാവ് അറസ്റ്റില്‍. തെലങ്കാനയില്‍നിന്നുള്ള BJP എംഎല്‍എ ടി. രാജാ സിംഗാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാവിലെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകൾ പ്രകാരം പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ബിജെപി എംഎൽഎയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തത്.
Also Read: Nupur Sharma Controversy: സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയുടെ പേരിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവ്
അതേസമയം. പ്രവാചക നിന്ദ നടത്തിയ ടി രാജാ സിംഗിനെ BJP സസ്‌പെൻഡ് ചെയ്തു. കൂടാതെ, എന്തുകൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കരുത് എന്നതിന് 10 ദിവസത്തിനുള്ളിൽ കാരണം സമര്‍പ്പിക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജാ സിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വന്‍ പ്രതിഷേധം ഉയർന്നുവരികയായിരുന്നു. ചില സ്ഥലങ്ങളില്‍ സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദിന്‍റെ ഓഫീസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.
ടി രാജാ സിംഗ് അടുത്തിടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഓഗസ്റ്റ് 20 ന് ഹൈദരാബാദിൽ നടത്തിയ ഒരു പരിപാടിയുടെ പേരിൽ ഹാസ്യനടൻ മുനവർ ഫാറൂഖിയെ രാജാ സിംഗ് ആക്ഷേപിച്ചിരുന്നു. കൂടാതെ, ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് സിംഗ് പരിപാടി തടസ്സപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു.
സമാനമായ സംഭവം ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ BJP വക്താവ് നൂപുര്‍ ശര്‍മയും നടത്തിയിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ വക്താവിനെതിരെ രാജ്യമൊട്ടുക്ക് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. നൂപുര്‍ ശര്‍മയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ FIR രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...