Rahul Gandhi: ഇഡി ഓഫീസിലേയ്ക്ക് രാഹുൽ ഗാന്ധി, നിരവധി കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക്....

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 11:52 AM IST
  • നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക്
Rahul Gandhi: ഇഡി ഓഫീസിലേയ്ക്ക് രാഹുൽ ഗാന്ധി, നിരവധി കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

New Delhi: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക്....

ഇഡി ഓഫീസ് മുതൽ കോൺഗ്രസ് ആസ്ഥാനം വരെ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്.  തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ്‌ ശക്തിപ്രകടനം മുന്നില്‍ക്കണ്ടാണ് പോലീസ് നടപടി. അതേസമയം, തിങ്കളാഴ്ച സംഭവിച്ചതുപോലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. തലസ്ഥാന നഗരിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍  മുന്നേറുകയാണ്.  

Also Read:  Big Breaking...!! ഒന്നര വര്‍ഷം 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി...!! നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകുന്നതിന് മുനോടിയായി 9 മണിക്ക് കോൺഗ്രസിന്‍റെ  വാർത്താസമ്മേളനം നടന്നു.  തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം 10 മണിയോടെ കോൺഗ്രസ് ആസ്ഥാനത്തെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ് ഓഫീസിലെത്തി. രാഹുല്‍ ഗാന്ധി യ്ക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരാണ്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് പ്രകടനമായി നീങ്ങുന്നത്‌.  

"ഇവിടുത്തെ പോലീസ് ഭരണകൂടം സർക്കാരിൽ നിന്ന് എത്രമാത്രം സമ്മർദ്ദം നേരിടുന്നുണ്ടെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല, നിയമം അതിന്‍റെ വഴിക്ക് പോകട്ടെ, 144 ചുമത്തിയാൽ പ്രവര്‍ത്തകരെ  കസ്റ്റഡിയിൽ എടുക്കുക, പക്ഷേ പാർട്ടി ഓഫീസിലേക്ക് വരുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല, ഇവിടെ ജനാധിപത്യം ഹനിക്കപ്പെടുകയാണ്",  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ 449 പേരെ തലസ്ഥാനത്ത് കസ്റ്റഡിയിലെടുത്തിരുന്നു, പിന്നീട് എല്ലാവരെയും വിട്ടയച്ചു.

നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ കമ്പനിയിൽ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News