RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും

RBI Update: റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കൂട്ടി 6.50 %  ആക്കി.  ഇതോടെ ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും  ഉയരും. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 11:09 AM IST
  • റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കൂട്ടി 6.50 % ആക്കി. ഇതോടെ ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും ഉയരും.
RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും

RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും. വിവിധ വായ്പകളുടെ EMI വീണ്ടും ഉയരും.

കഴിഞ്ഞ ദിവസം ചേര്‍ന്ന  ധന നയ സമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കൂട്ടി 6.50 %  ആക്കി.  ഇതോടെ ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും  ഉയരും. റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിന് പിന്നാലെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്കുകൾ പ്രഖ്യാപിച്ചത്. 

Also Read:  ന്യൂമോണിയ ഭേദമാകുന്നു; ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം

RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ  സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടുമെങ്കിലും, വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വർധന സ്ഥിരനിക്ഷേപങ്ങളില്‍ ഉണ്ടാവില്ല. 

റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 9 മാസത്തിനിടെ ഇത് തുടർച്ചയായ ആറാം തവണയാണ്  RBI റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്.  ഇതോടെ മൊത്തം 2.25 ശതമാനത്തിന്‍റെ  വർധനവാണ് ഉണ്ടായിരിയ്ക്കുന്നത്.  

എന്താണ് റിപ്പോ നിരക്ക്?
റിസർവ് ബാങ്ക്  ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല ഫണ്ടുകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്.  റിപ്പോ നിരക്കും മറ്റ് വായ്പാ നിരക്കുകളും കണക്കിലെടുത്ത്, ബാങ്കുകൾ പ്രതിമാസ അടിസ്ഥാനത്തിൽ എംസിഎൽആർ പരിഷ്കരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News