SBI Account Update: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 147.5 രൂപ കുറച്ചോ? കാരണമിതാണ്

SBI Account Update:  ഈ ദിവസങ്ങളില്‍ SBI തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും  147.5 രൂപ കുറയ്ക്കുന്നു.  അത് നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്‍റെ  വാർഷിക മെയിന്‍റനൻസ്/സർവീസ് ഫീസാണ് ഇത്.  

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 07:13 PM IST
  • ഈ ദിവസങ്ങളില്‍ SBI തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും 147.5 രൂപ കുറയ്ക്കുന്നു. അത് നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്‍റെ വാർഷിക മെയിന്‍റനൻസ്/സർവീസ് ഫീസാണ് ഇത്.
SBI Account Update: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 147.5 രൂപ കുറച്ചോ? കാരണമിതാണ്

SBI Account Update: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍  (State Bank of India - SBI) അക്കൗണ്ട് ഉള്ള   ഉപയോക്താക്കള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിയ്ക്കും. അടുത്തിടെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും  147.5 രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടാകും. 

പണം കുറച്ചതായി ബാങ്കില്‍ നിന്നുള്ള SMS കണ്ട് ഒരുപക്ഷേ നിങ്ങള്‍ അതിശയിച്ചിട്ടുണ്ടാകാം, ഒരു ഇടപാടും നടത്താതെ പണം എങ്ങിനെ കുറഞ്ഞു? ഈ പണം എവിടെ ചിലവഴിച്ചു എന്ന് നിങ്ങളും  ആലോചിച്ചിട്ടുണ്ടാകാം. എവിടെ ചിലവഴിച്ചു എന്ന്  പിടികിട്ടുന്നില്ലേ? എങ്കില്‍ ഏറെ ചിന്തിക്കേണ്ട, ഈ  തുക ബാങ്ക് സ്വയം എടുക്കുകയായിരുന്നു....!! 

Also Read:  LAC Clash: കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളിടത്തോളം കാലം ഒരിഞ്ച് ഭൂമി പോലും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല, അമിത് ഷാ
 
ഈ ദിവസങ്ങളില്‍ SBI തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും  147.5 രൂപ കുറയ്ക്കുന്നു.  അത് നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്‍റെ  വാർഷിക മെയിന്‍റനൻസ്/സർവീസ് ഫീസാണ് ഇത്.  ഈ തുക  ബാങ്ക് ഡെബിറ്റ്/എടിഎം കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളില്‍നിന്നും ബാങ്ക്  ഈടാക്കുന്നുണ്ട് എന്ന കാര്യം അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കണം.
 
വാർഷിക മെയിന്‍റനൻസ് ഫീസായി 125 രൂപയും ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡുകൾക്ക് 18% അധിക GSTയും ബാങ്ക് ഈടാക്കുന്നു. 125 രൂപയുടെ 18%  22.5 രൂപയാണ്, അങ്ങനെ എസ്ബിഐ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് 147.5 രൂപ കുറച്ചിരിയ്ക്കുകയാണ്. 

അതുക്കൂടാതെ, നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് പുതുക്കുന്ന അവസരത്തില്‍ ബാങ്ക് സേവന നിരക്കിന് പുറമെ  300 രൂപ + ജിഎസ്ടി ഈടാക്കും. 
 
ഡെബിറ്റ്/എടിഎം കാർഡിന് വാർഷിക മെയിന്‍റനൻസ് ഫീസ് ഈടാക്കുന്നത് എസ്ബിഐ മാത്രമല്ല. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ മറ്റ് ബാങ്കുകളും ഡെബിറ്റ് കാർഡുകൾക്ക് സമാനമായതോ അതിൽ കുറവോ ആയ തുകയുടെ വാർഷിക ഫീസ് ഈടാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

  

Trending News