Dalveer Bhandari: അന്താരാഷ്ട്ര കോടതിയിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി

അന്താരാഷ്ട്ര തലത്തിൽ പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾക്കായി ഉറപ്പുനൽകുകയും ഓരോ ഘട്ടത്തിലും യുഎൻ-റഷ്യ വിഷയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ ജസ്‌റ്റിസ് ഭണ്ഡാരി വോട്ട് ചെയ്‌തത് റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും സ്വതന്ത്രമായ നീക്കമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 02:00 PM IST
  • ഫെബ്രുവരി 24 ന് യുക്രൈൻ പ്രദേശത്ത് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്നാണ് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്.
  • യുക്രൈനിയൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്ക് ചുറ്റും റഷ്യൻ സൈന്യം ഷെല്ലാക്രമണവും വ്യോമാക്രമണവും ശക്തമാക്കിയ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്.
  • അന്താരാഷ്ട്ര കോടതിയുടെ വിധികൾ നിർബന്ധമാണെങ്കിലും പലപ്പോഴും ആ ഉത്തരവുകൾ കോടതിക്ക് നേരിട്ട് നടപ്പാക്കാൻ യാതൊരു മാർഗവുമില്ല.
Dalveer Bhandari: അന്താരാഷ്ട്ര കോടതിയിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി

യുക്രൈനിലെ റഷ്യൻ അധിനിവേശ സൈനിക നടപടി ഉടൻ നിർത്താനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിനെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി. യുഎൻ കോടതിയിലെ ഇന്ത്യൻ ജഡ്ജി ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയാണ് യുക്രൈന് അനുകൂലമായി വോട്ട് ചെയ്തത്.  യുഎൻ കോടതിയിലെ 15 ജഡ്ജിമാരിൽ 13 പേർ യുക്രൈൻ അനുകൂല നിലപാട് എടുത്തപ്പോൾ 2 ജഡ്ജിമാർ റഷ്യയെ പിന്തുണച്ചു. ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ സ്വീകരിച്ച നിലപാടും ഇന്ത്യൻ ജഡ്ജിയുടെ റഷ്യയ്ക്കെതിരെയുള്ള വോട്ടും വിവിധ മേഖലകളിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര തലത്തിൽ പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾക്കായി ഉറപ്പുനൽകുകയും ഓരോ ഘട്ടത്തിലും യുഎൻ-റഷ്യ വിഷയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ ജസ്‌റ്റിസ് ഭണ്ഡാരി വോട്ട് ചെയ്‌തത് റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും സ്വതന്ത്രമായ നീക്കമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയെ ഐസിജെയിലേക്ക് രണ്ടാംതവണയും നാമനിർദ്ദേശം ചെയ്തത്. 

ഫെബ്രുവരി 24 ന് യുക്രൈൻ പ്രദേശത്ത് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്നാണ് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്. യുക്രൈനിയൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്ക് ചുറ്റും റഷ്യൻ സൈന്യം ഷെല്ലാക്രമണവും വ്യോമാക്രമണവും ശക്തമാക്കിയ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്. അന്താരാഷ്ട്ര കോടതിയുടെ വിധികൾ നിർബന്ധമാണെങ്കിലും പലപ്പോഴും ആ ഉത്തരവുകൾ കോടതിക്ക് നേരിട്ട് നടപ്പാക്കാൻ യാതൊരു മാർഗവുമില്ല. മാത്രമല്ല ഇത്തരം ചില വിധികളെ പല രാജ്യങ്ങളും അവഗണിച്ച സംഭവങ്ങളും ചരിത്രത്തിലുണ്ട്.    

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെത്തുടർന്ന്, സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഉത്തരവ് ഉടൻ പാലിക്കാൻ യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു. "റഷ്യയ്‌ക്കെതിരായ കേസിൽ യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമ്പൂർണ വിജയം നേടി. അധിനിവേശം ഉടനടി നിർത്താൻ കോടതി ഉത്തരവിട്ടു. ഉത്തരവ് അന്താരാഷ്ട്ര നിയമത്തിന് വിധേയമാണ്. ഉത്തരവ് അവഗണിക്കുന്നത് റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്തും." സെലൻസ്കി ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News