ന്യൂ ഡൽഹി: സൈബർ തട്ടുപ്പികളിൽ ഉപഭോക്തക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ State Bank of India. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജസന്ദേശങ്ങളിൽ അകപ്പെട്ടു പോകരുതെയെന്ന് ട്വിറ്ററിലൂടെയാണ് എസ്ബിഐ അറിയിച്ചത്.
എസ്ബിഐ ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുതെയെന്നും, ബാങ്കുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന തട്ടപ്പ് സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് എസ്ബിഐ ട്വീറ്റ് ചെയ്തത്.
SBI customers are requested to be alert on Social Media and not fall for any misleading and fake messages.#SBI #StateBankOfIndia #CyberSecurity pic.twitter.com/57fMuCMpGU
— State Bank of India (@TheOfficialSBI) December 14, 2020
Also Read: Dark Web ൽ ഇന്ത്യയിലെ 70 ലക്ഷം ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർന്നു
നേരത്തെ എസ്ബിഐ (SBI) ഉപഭോക്താക്കളോട് തങ്ങളുടെ ATM pin, OTP തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഓൺലൈനിലൂടെ പങ്കുവെക്കുരുതെന്ന് അറിയിക്കുന്ന 20 സക്കൻഡ് വീഡിയോ ബാങ്ക് ഇറക്കിയിരുന്നു. ഇത് ആദ്യമായിട്ടല്ല ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ നിരവധി ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചത് ബാങ്കിനെ വെല്ലുവിളിയായിരിക്കുകയാണ്.
Be vigilant, be safe.
While interacting with us on social media, please check account verification and do not share confidential details online. pic.twitter.com/x2T7ImaCz6— State Bank of India (@TheOfficialSBI) November 3, 2020
Also Read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ നിങ്ങളെ സമ്പന്നരാക്കും
കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്കിൽ നേരിട്ടെത്തി വിനമയം നടത്തുന്നത് എസ്ബിഐ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതെ തുടർന്ന് ഉപഭോക്താക്കൾ ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കുന്നത് വർധിച്ചു. ഇത് സൈബർ തട്ടിപ്പുകാർ (Cyber Frauds) അവസരിമായി എടുത്തിരിക്കുകയാണ്. അതിനാലാണ് തുടരെ തുടരെ ബാങ്ക് ജാഗ്രതയുമായി മുന്നോട്ട് വരുന്നത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy