Covid Update India: കോവിഡ് ആശങ്കയിലേയ്ക്ക് രാജ്യം, സജീവ കേസുകൾ 60,000 കടന്നു

Covid Update India:  രാജ്യത്തെ സജീവ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനയാണ്‌ കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം  60,313 ആയി ഉയര്‍ന്നു.

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 11:47 AM IST
  • രാജ്യത്തെ സജീവ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനയാണ്‌ കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 60,313 ആയി ഉയര്‍ന്നു
Covid Update India: കോവിഡ് ആശങ്കയിലേയ്ക്ക് രാജ്യം, സജീവ കേസുകൾ 60,000 കടന്നു

Covid Update India: രാജ്യത്ത്  കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

രാജ്യത്തെ സജീവ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനയാണ്‌ കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം  60,313 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇത് നിലവിലെ സാഹചര്യം ഭയാനകമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. 

Also Read:  Coronavirus Latest Update: കോവിഡ് വര്‍ദ്ധിക്കുന്നതിനിടെ ശുഭ വാര്‍ത്ത‍, 10-12 ദിവസങ്ങള്‍ക്ക് ശേഷം കേസുകൾ കുറയും

രാജ്യത്ത് കൊറോണ വൈറസിന്‍റെ വ്യാപനം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതായത് രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ വ്യാപിക്കുകയാണ്. ഓരോ  ദിവസം കഴിയുംതോറും രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണവും വര്‍ദ്ധിക്കുകയാണ്. 

Also Read:  Jagadish Shettar Update: കര്‍ണ്ണാടക BJPയില്‍ കോളിളക്കം, ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍!! 

കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക നടപടികള്‍ സ്വീകരിച്ചു വരികയാണ്‌. കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ഇതിനോടകം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ വിലയിരുത്തുകയാണ്. കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഭയമല്ല , ജാഗ്രതയാണ് അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  കൂടെക്കൂടെ   മുന്നറിയിപ്പ് നല്‍കുന്നു. 
  
എന്നാല്‍,  "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, എന്നീ ലക്ഷണങ്ങള്‍ 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News