Chennai: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ് നാട്ടില്‍ മതനിരപേക്ഷ മുന്നണിയും AIADMK+BJP സഖ്യവും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
DMKയും AIADMKയും നയിക്കുന്ന രണ്ട് മുന്നണികള്‍ തമ്മിലുള്ള അതി ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത് എങ്കിലും സഖ്യ കക്ഷികളും ഒരേപോലെ നിര്‍ണ്ണായകമാണ്. DMKയ്ക്കൊപ്പം കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ AIADMKയും BJPയുമാണ് എതിര്‍ ചേരിയില്‍...
വാശിയേറിയ പോരാട്ടത്തില്‍ ഭരണ മാറ്റം ഉറപ്പാക്കാന്‍ DMK മുന്നേറുമ്പോള്‍ ഭരണത്തുടര്‍ച്ചയാണ് AIADMK അവകാശപ്പെടുന്നത്. സംസ്ഥാനത്ത് നിലവില്‍ പ്രവചനാതീതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എങ്കിലും നേതാക്കള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍തന്നെ.....
അതിനിടെ, കോണ്‍ഗ്രസട ക്കമുള്ള സഖ്യകക്ഷികള്‍ക്ക് കുറവ് സീറ്റ് നല്‍കിയതിന്‍റെ കാരണം വ്യക്തമാക്കുകയാണ് DMK നേതാവ് കനിമൊഴി. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ BJP ഭരണം അട്ടിമറിയ്ക്കും, സഖ്യത്തിന്‍റെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തോടെ കനിമൊഴി പറഞ്ഞു.
'തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ പല സംസ്ഥാനങ്ങളിലേയും സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കി. തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ക്ക് മുന്‍പ് പുതുച്ചേരിയിലും ഇത് തന്നെയാണ് സംഭവിച്ചത്. കൂടുതല്‍ DMK സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാല്‍ മാത്രമേ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. അത് മനസിലാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്,' കനിമൊഴി പറഞ്ഞു.
240 അംഗങ്ങളാണ് തമിഴ് നാട് നിയമസഭയില്‍ ഉള്ളത്. DMKയ്ക്കൊപ്പം സഖ്യം ചേര്‍ന്ന് 25 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 40 സീറ്റായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടി രുന്നത്. എന്നാല്‍. 20 സീറ്റ് നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക യായിരുന്നു DMK കൂടുതല്‍ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് കോണ്‍ഗ്രസിന് 25 സീറ്റ് നല്‍കാമെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നത്.
കേരളത്തിനൊപ്പം ഏപ്രില്‍ 6നാണ് തമിഴ് നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയ് 2 ന് വോട്ടെണ്ണല്‍ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.