ചെന്നൈ: ഇഷ യോഗ സെന്ററിന്റെ മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പങ്കെടുക്കും. കോയമ്പത്തൂരിലെ ഇഷ യോഗ സെന്റർ ഫെബ്രുവരി 26ന് വിപുലമായാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഇന്ത്യയിൽ മഹാശിവരാത്രി ഭക്തിയോടെ വളരെ വിപുലമായാണ് ആഘോഷിക്കുന്നതെന്നും നമ്മുടെ സംസ്കാരത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി മഹാശിവരാത്രി ആഘോഷിച്ചു വരുന്നുവെന്നും ഇഷ ഫൗണ്ടേഷൻ റീജിയണൽ കോർഡിനേറ്റർ സ്വാമി പാരാഗ പറഞ്ഞു.
“ഇഷയിൽ നടക്കുന്ന മുപ്പത്തിയൊന്നാമത് മഹാശിവരാത്രി ആഘോഷം ഒരു മഹത്തായ കാര്യമായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മഹാശിവരാത്രി ആഘോഷങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.”- സ്വാമി പാരാഗ പറഞ്ഞു. ആദിയോഗി പ്രതിമയ്ക്ക് മുന്നിലാണ് ഫെബ്രുവരി 26ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച് പിറ്റേന്ന് രാവിലെ ആറ് മണി വരെ നീണ്ടുനിൽക്കുന്ന ഉത്സവം നടക്കുന്നത്. സദ്ഗുരുവിന്റെ മാർഗനിർദേശപ്രകാരം, ധ്യാനം, മന്ത്ര ജപങ്ങൾ എന്നിവയോടെ മഹാശിവരാത്രി ആഘോഷിക്കും. സദ്ഗുരു മഹാശിവരാത്രി ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ALSO READ: മായായോഗത്തിലൂടെ ഈ രാശിക്കാർക്ക് നേട്ടം; കരിയറിൽ ഇനി വളർച്ചയുടെ നാളുകൾ
മഹാശിവരാത്രിയോടനുബന്ധിച്ച് സദ്ഗുരു ഒരു സൗജന്യ ധ്യാന ആപ്പ്, ''മിറക്കിൾ ഓഫ് ദി മൈൻഡ്'' അനാച്ഛാദനം ചെയ്യും. മഹാശിവരാത്രി ദിനത്തിൽ ചടങ്ങുകൾക്കായി എത്തുന്നവർക്കായി പാർക്കിംഗ്, ശുദ്ധീകരിച്ച കുടിവെള്ളം, ശുചിത്വമുള്ള വിശ്രമമുറികൾ, അടിയന്തര വൈദ്യസഹായം എന്നീ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ സൗജന്യമായി വാക്ക്-ഇൻ ആയി പങ്കെടുക്കാം.
ആയിരക്കണക്കിന് ഭക്തർക്ക് സൗജന്യ ഭക്ഷണം ഉറപ്പാക്കിക്കൊണ്ട് മഹാ അന്നദാനവും ഈ ദിവസം നടത്തും. തമിഴ്‌നാട്ടിലെ 50 സ്ഥലങ്ങളും കേരളത്തിലെ 25 സ്ഥലങ്ങളും ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള നൂറിലധികം സ്ഥലങ്ങളിൽ നിന്ന് പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. 22 ഭാഷകളിൽ സ്ട്രീമിംഗ് ഉണ്ടാകും. 150-ലധികം ടിവി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, 100-ലധികം പിവിആർ-ഐനോക്സ് തിയേറ്ററുകൾ എന്നിവിടങ്ങളിലും ചടങ്ങുകൾ സംപ്രേഷണം ചെയ്യും. ജിയോ, ഹോട്ട്സ്റ്റാർ, ZEE5, പ്രധാന എഫ്എം റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടാകും.
രാത്രി മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ, പ്രശസ്ത തമിഴ് ഗായകൻ സത്യ പ്രകാശ്, കർണാടകയിൽ നിന്നുള്ള ഗായകൻ ശുഭ രാഘവേന്ദ്ര, ഹിപ്-ഹോപ്പ് ആർട്ടിസ്റ്റ് ഡാനിഷ് സിംഗ് (പാരഡോക്സ്), പ്രശസ്ത മറാത്തി സംഗീത ജോഡി അജയ്-അതുൽ, ഗുജറാത്തി നാടോടി ഗായകൻ മുക്തിദൻ ഗാധ്വി, ജർമ്മൻ കലാകാരി കസാന്ദ്ര മേ തുടങ്ങിയവരുടെ പ്രകടനങ്ങളും ഉണ്ടാകും. ഇഷ വളണ്ടിയർമാരായ ഗണേഷ് രവീന്ദ്രൻ, ശരവണൻ എന്നിരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.