Viral News: മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂർ തന്‍റെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യത്തില്‍ ഏറെ പ്രശസ്തനാണ്. ബുദ്ധിമുട്ടുള്ളതും ദൈഘ്യമേറിയതും അപൂർവവുമായ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിൽ അദ്ദേഹം പ്രശസ്തനാണ്.
അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്ന അത്തരം വാക്കുകള്‍ ഒട്ടു മിക്കവര്‍ക്കും പരിചയം ഉണ്ടാകില്ല. ചിലപ്പോൾ അദ്ദേഹം അവതരിപ്പിക്കുന്ന ചില വാക്കുകളുടെ കൃത്യമായ അർത്ഥം നിഘണ്ടുവിൽനിന്നുപോലും ലഭ്യമാകില്ല... അപൂര്‍വ്വമായ ഇംഗ്ലീഷ് പദങ്ങളുടെ ശേഖരമാണ് തരൂര്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ ഭാഷ്യം.
അതേസമയം, പതിവുപോലെ പുതിയ വാക്കുമായി എത്തിയിരിയ്ക്കുകയാണ് ശശി തരൂര്‍. "Quomodocunquize" എന്ന ഈ അപൂർവ വാക്കിലൂടെ, ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തെയാണ് ഇക്കുറി അദ്ദേഹം ലക്ഷ്യമിട്ടത്. എല്ലാ വിധത്തിലും യാത്രക്കാരിൽ നിന്ന് 'സമ്പാദിക്കുന്ന' ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തെയാണ് അദ്ദേഹം ഈ വാക്കുപയോഗിച്ച് പരിഹസിച്ചിരിയ്ക്കുന്നത്.
ഇന്ത്യൻ റെയിൽവേ പുരോഗതിയുടെയും പരിഷ്ക്കരണത്തിന്‍റെയും പാതയിലാണ്, എങ്കിലും, കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിര്‍ത്തലാക്കിയ പല ആനുകൂല്യങ്ങളും റെയില്‍വേ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതായത്, മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രയിൽ നൽകിയിരുന്ന ഇളവ് 2020 മാർച്ച് മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഈ ആനുകൂല്യം വീണ്ടും നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്‍റെ ട്വീറ്റ്.
Obscure Words Deptt:
Must the Indian Railways quomodocunquize? @RailMinIndia #SeniorCitizensConcession#IndianRailway pic.twitter.com/CAsGDaDKAf— Shashi Tharoor (@ShashiTharoor) May 22, 2022
ശശി തരൂരിന്‍റെ ട്വീറ്റ് എത്തിയതോടെ സോഷ്യല്‍ മീഡിയയും ഉഷാറായി. രസകരമായ കമന്‍റുകളോടെയാണ് നെറ്റിസൺസ് ട്വീറ്റിനോട് പ്രതികരിക്കുന്നത്. തന്‍റെ പാസ്‌വേഡ് floccinaucinihilipilification-ൽ നിന്ന് quomodocunquise-ലേക്ക് മാറ്റാൻ പോവുകയാണെന്നാണ് ഒരു ഉപയോക്താവ് എഴുതിയത്...!!
നിങ്ങൾ അത്തരം വാക്കുകൾ എവിടെ നിന്നാണ് കൊണ്ടുവരുന്നത്? എനിക്ക് അത് ഉച്ചരിക്കാൻ പോലും കഴിയില്ല, എന്നായിരുന്നു ഒരാളുടെ പരിഭവം. ഞങ്ങളുടെ ഇംഗ്ലീഷ് നിഘണ്ടുവിൽ ഒരു പുതിയ വാക്കുകൂടി ചേർത്തതിന് നന്ദി എന്ന് ഒരു ഉപയോക്താവ് എഴുതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...