Viral Video: അമ്മയെന്ന് കരുതി പൂച്ചയുടെ മാറത്ത് തൂങ്ങി കുട്ടി കുരങ്ങ്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറുലക്ഷം പേരാണ് കണ്ടിരിക്കുന്നത്.   

Written by - Ajitha Kumari | Last Updated : Feb 2, 2023, 10:13 PM IST
  • ബന്ധങ്ങൾ അമൂല്യമാണ്
  • അമ്മയെന്ന് കരുതി പൂച്ചയുടെ മാറത്ത് തൂങ്ങി കുട്ടി കുരങ്ങ്
  • വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറുലക്ഷം പേരാണ് കണ്ടിരിക്കുന്നത്
Viral Video: അമ്മയെന്ന് കരുതി പൂച്ചയുടെ മാറത്ത് തൂങ്ങി കുട്ടി കുരങ്ങ്..! വീഡിയോ വൈറൽ

Viral Video: ബന്ധങ്ങൾ അമൂല്യമാണ് അത് മനുഷ്യരുടെയോ അല്ലെങ്കിൽ മൃഗങ്ങളുടേയോ ആകട്ടെ. ബന്ധങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിവരുന്നതും നമുക്ക് അത്രമേൽ ബന്ധമുള്ള അമ്മയോ സഹോദരങ്ങളോ സുഹൃത്തുക്കളോ അല്ലെങ്കിൽ ഭർത്താവോ ഭാര്യയോ മക്കളോ ഒക്കെയായിരിക്കും അല്ലെ.  ബന്ധങ്ങൾ പലതരത്തിലുണ്ട് അത് ചിലപ്പോൾ രക്തബന്ധങ്ങളാകാം അല്ലെങ്കിൽ മൃഗങ്ങളും മൃഗങ്ങളും തമ്മിലാകാം... ചിലപ്പോൾ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധമാകാം.  ഇതിനെല്ലാത്തിനും പുറമെ ചിലപ്പോൾ നമുക്ക് കാണാൻ കഴിയും പൂച്ചയും പട്ടിയും തമ്മിലുള്ള മനോഹരമായ ബന്ധം അതുപോലെ കോഴിയും പപ്പിയും തമ്മിലുള്ള കൂട്ട്,  പൂച്ച പട്ടികുഞ്ഞുങ്ങളെ കരുതലോടെ നോക്കുന്നത്.  അങ്ങനെയങ്ങനെ ബന്ധങ്ങൾ പലവിധമുണ്ട്.  പലതും പലതരത്തിൽ മനോഹരമാണ്. 

Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 

അത്തരത്തിലുള്ള ഒരു മനോഹര ബന്ധമാണ് വൈറലാകുന്ന ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.  അതായത് ഒരു കുഞ്ഞു കുരങ്ങൻ തന്റെ അമ്മയാണെന്ന് കരുതി ഒരു പൂച്ചയുടെ മാറാത്ത് തൂങ്ങി കിടക്കുന്ന ഒരു വീഡിയോയാണിത്.  പൂച്ചയാകട്ടെ ഒരു പരിഭ്രമവും ഇല്ലാതെ തന്റെ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുമ്പോലെ സ്നേഹത്തോടെ അതിനേയും കൊണ്ട് നടക്കുകയാണ്.  വീഡിയോ @buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  “Cat and a little monkey' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.  വീഡിയോ കാണാം...

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

 

Also Read: Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപുള്ള വരന്റെ ഡിമാൻഡ് കേട്ടോ.., നാണിച്ച് വധു..! വീഡിയോ വൈറൽ

ഈ വീഡിയോയിൽ നിന്നും നമുക്ക് ഒന്നുകൂടി മനസിലാക്കാൻ കഴിയും ഈ ലോകത്തിലെ എല്ലാ ബന്ധങ്ങൾക്കും ഓരോ മനോഹാരിതയുണ്ടെങ്കിലും ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന് പകരം വയ്ക്കാൻ വേറെ ഒന്നും തന്നെയില്ലെന്ന്.  മാതൃത്വം അതൊരു വേറൊരു ഫീൽ തന്നെയാണ്.  അമ്മയെന്ന് കരുതി നിൽക്കുന്ന കുരങ്ങിനെ അതെ ഫീലോടെ കൊണ്ടുനടക്കുന്ന അമ്മ അതാണ് വീഡിയോയെ ഒന്നുകൂടി സുന്ദരമാകുന്നത് എന്നാണ് തോന്നുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 1.9 M വ്യൂസും 461 k ലൈക്‌സും ധാരാളം കമൻറുകളും ലഭിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News