Corona vaccine le lo: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് കോവിഡ് വാക്സിനേഷന് യജ്ഞം നടക്കുകയാണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് വാക്സിന് നല്‍കിവരുന്നത്.
അതിനിടെ, വഴിയോര കച്ചവടക്കാരനെപ്പോലെ റോഡിൽ കോവിഡ് -19 (Covid Vaccine) വാക്സിന് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു അസാധാരണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ അസാധാരണമായ കാര്യം എന്താണ് എന്നുവച്ചാല്‍ "Corona vaccine le lo", എന്ന് യുവാവ് വിളിച്ചുപറയുന്നതാണ്....!
ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്. കോവിഡ് വാക്സിന് എടുക്കാന്‍ വഴിയാത്രക്കാരോട് ആവശ്യപ്പെടുകയാണ് ഈ യുവാവ്.
"ചലോ ഭായ് വാക്സിന് ..... കൊറോണ വാക്സിന് .... പെഹ്ല ഡോസ് ഹോ ചുകാ, ദൂസര ഡോസ് ലെ ലോ," (കൊറോണ വാക്സിൻ... ആദ്യത്തേത് എടുത്തുവെങ്കില്‍ രണ്ടാമത്തേത് എടുക്കുക) യുവാവിന്റെ വിളിച്ചു പറച്ചില് കേട്ട് ആളുകള്‍ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കുന്നത് വീഡിയോയില്‍ കാണാം....
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് എങ്കിലും വീഡിയോയുടെ ഉത്ഭവം വ്യക്തമല്ല. എന്നാല്‍ ഈ സംഭവം ഗുജറാത്തിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...