Viral Video: കൂട്ടമായെത്തിയ പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്..!! വീഡിയോ വൈറല്‍

ഇന്‍റർനെറ്റ് ലോകം ഏറെ രസകരമായ  ഒരു ലോകമാണ്. ഓരോ ദിവസവും ഇവിടെ  വ്യത്യസ്തമായ നിരവധി വീഡിയോകൾ, വാര്‍ത്തകള്‍ നമുക്ക്  കാണുവാനും വായിക്കുവാനും സാധിക്കും.  

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 09:54 PM IST
  • ആളുകള്‍ പാമ്പിന്‍റെ ഈ കൂട്ടത്തെ കണ്ട് പേടിച്ച് മാറുമ്പോള്‍ ഒരു യുവാവ് റോഡിൽ അതിക്രമിച്ചു കയറുന്ന ഈ പാമ്പുകളെ വീണ്ടും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയാണ്....
  • അറപ്പോ പേടിയോ കൂടാതെയാണ് യുവാവ്‌ ഇവയെ തിരികെ കാട്ടിലേയ്ക്ക് വലിച്ചെറിയുന്നത്.... ഇത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു.
Viral Video: കൂട്ടമായെത്തിയ പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്..!! വീഡിയോ വൈറല്‍

Viral Video: ഇന്‍റർനെറ്റ് ലോകം ഏറെ രസകരമായ  ഒരു ലോകമാണ്. ഓരോ ദിവസവും ഇവിടെ  വ്യത്യസ്തമായ നിരവധി വീഡിയോകൾ, വാര്‍ത്തകള്‍ നമുക്ക്  കാണുവാനും വായിക്കുവാനും സാധിക്കും.  

നമ്മൾ ഇന്‍റർനെറ്റിൽ കാണുന്ന വീഡിയോകള്‍ നമ്മെ ചിരിപ്പിക്കുന്നതോടൊപ്പം ഏറെ ചിന്തിപ്പിക്കുകയും ചെയ്യും എന്നതാണ് വസ്തുത.  വീഡിയോയിലെ പല കാര്യങ്ങളും നമ്മെ  ചിലപ്പോള്‍ ചിരിപ്പിക്കും, ചിന്തിപ്പിക്കും, അത്ഭുതപ്പെടുത്തും, ചിലപ്പോൾ ഞെട്ടിക്കും.  എന്നിരുന്നാലും വൈറല്‍ വീഡിയോകള്‍ക്ക്  സോഷ്യല്‍ മീഡിയയില്‍  കാഴ്ചക്കാര്‍ ഏറെയാണ്‌.  

വിചിത്രമായ വീഡിയോകളാണ്  സോഷ്യല്‍ മീഡിയയില്‍  ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. പാമ്പുകളുടെ വീഡിയോകൾ അടുത്ത കാലത്തായി ഇന്‍റർനെറ്റിൽ തരംഗമാണ്.  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്.  

ഒരു പാമ്പിനെ കാണുമ്പോള്‍ നാം വിറയ്ക്കും, മൂര്‍ഖന്‍ പാമ്പാണ് എങ്കില്‍ പറയുകയും വേണ്ട.... എന്നാല്‍, ആയിരക്കണക്കിന് പാമ്പുകളെ കൈകൊണ്ട്  വലിച്ചെറിയുന്ന ഈ യുവാവിന്‍റെ ധൈര്യം  ഏവരെയും അമ്പരപ്പിക്കുകയാണ്.

Also Read: Viral Video: ശരീരവും മനസും ആത്മാവും പരിശുദ്ധമാക്കും, ഗര്‍ഭിണികള്‍ കഴിയ്ക്കണം .... ചാണകം ഭക്ഷിച്ച്‌ ഡോക്ടര്‍...!
  
ആളുകൾ സഞ്ചരിക്കുന്ന റോഡിന്‍റെ ഒരു വശത്ത് ധാരാളം പാമ്പുകള്‍ എത്തിച്ചേരുന്നു... റോഡിന്‍റെ ഒരു വശത്ത്  നിബിഡ വനവും കാണാം. ...  വനത്തില്‍നിന്നാവാം ധാരാളം പാമ്പുകള്‍  റോഡില്‍ എത്തിച്ചേരുകയാണ്.... കാട്ടിൽ നിന്നെത്തിയ ഇവ  റോഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം... 

ആളുകള്‍ പാമ്പിന്‍റെ  ഈ കൂട്ടത്തെ കണ്ട്  പേടിച്ച് മാറുമ്പോള്‍ ഒരു യുവാവ്  റോഡിൽ അതിക്രമിച്ചു കയറുന്ന ഈ പാമ്പുകളെ  വീണ്ടും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയാണ്....  അറപ്പോ പേടിയോ കൂടാതെയാണ് യുവാവ്‌ ഇവയെ  തിരികെ കാട്ടിലേയ്ക്ക് വലിച്ചെറിയുന്നത്....  ഇത്  കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. 

പാമ്പിനെ കൈകൊണ്ട് കാട്ടിലേയ്ക്ക് വലിച്ചെറിയുന്ന യുവാവിന്‍റെ വീഡിയോ കാണാം.... 

യുവാവിന്‍റെ ഈ ധീര പ്രവൃത്തി കണ്ട്  റോഡിൽ നില്‍ക്കുന്നവരും വാഹനങ്ങളിലുള്ളവരും വീഡിയോ പകർത്തുന്നതായും കാണാം.  പാമ്പുകളെ സധൈര്യം നേരിടുന്ന ഈ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News